നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

By Web Team  |  First Published Jul 28, 2021, 10:07 AM IST

രണ്ടാം റൗണ്ടിലും എതിരാളിയായ ഡേവിഡ് മുന്നേറ്റം തുടര്‍ന്നു. ഇതാണ് ബാല്ലയെ ശുണ്‌ഠി കയറ്റിയത്. ഇടക്ക് വീണുകിട്ടിയ അവസരം ബാല്ല ഉപയോഗപ്പെടുത്തിയത് എതിരാളുടെ ചെവിക്ക് കടിച്ച്. 


ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിങ്ങിനിടെ ശുണ്‌ഠി കയറിയ താരം എതിരാളിയുടെ ചെവിക്ക് കടിച്ചു. മൊറോക്കയുടെ യൂനസ് ബാല്ലയാണ് മത്സരത്തിനിടെ ന്യൂസിലാന്‍ഡ് താരം ഡേവിഡ് നയിക്കയുടെ ചെവിക്ക് കടിച്ചത്. 

പോരാട്ടത്തിനിടെ തുടര്‍ച്ചയായി നേരിട്ട ഇടിയും പോയിന്‍റ് നഷ്‌ടവുമാണ് ബാല്ലയെ പ്രകോപിപ്പിച്ചത്. രണ്ടാം റൗണ്ടിലും എതിരാളിയായ ഡേവിഡ് മുന്നേറ്റം തുടര്‍ന്നു. ഇതാണ് ബാല്ലയെ ശുണ്‌ഠി കയറ്റിയത്. ഇടക്ക് വീണുകിട്ടിയ അവസരം ബാല്ല ഉപയോഗപ്പെടുത്തിയത് എതിരാളുടെ ചെവിക്ക് കടിച്ച്. ബാല്ലയുടെ അപ്രതീക്ഷിത നീക്കം ന്യൂസിലാൻ‌ഡ് താരം ഡേവിഡിനെ അമ്പരപ്പിച്ചു. എങ്കിലും മൗത്ത് ഗാര്‍ഡിട്ടതിനാല്‍ ബാല്ലയുടെ കടി ഇക്കിളിപ്പെടുത്തുന്നതായിരുന്നെന്ന് ഡേവിഡ് പ്രതികരിച്ചു. 

Latest Videos

undefined

അംപയര്‍ പോലും കാണാതായാണ് ബാല്ല ചെവികടിച്ചത്. തിരിച്ച് ചെറുതായൊന്ന് ബാല്ലയുടെ കവിളിലും കടിച്ചെന്ന് ഡേവിഡും വെളിപ്പെടുത്തി. കോമണ്‍വെല്‍ ഗെയിംസ് മെഡല്‍ ജേതാവായ ഡേവിഡിന് അവിടേയും ഇത്തരമൊരനുഭവം ഉണ്ടായിട്ടുണ്ട്. ബോക്‌സിങ് താരങ്ങള്‍ മൗത്ത് ഗാര്‍ഡ് ഇടുന്നതിനാല്‍ എതിരാളികളുടെ കടികള്‍ വേദനിപ്പിക്കാറില്ലെന്ന് ഡേവിഡ് പറഞ്ഞു. 

മുന്‍പ് ബോക്‌സിങ് റിങ്ങില്‍ മൈക്ക് ടൈസണ്‍ ഹോളിഫീല്‍ഡിനെ കടിച്ചത് ഏറെ ശ്രദ്ധ നേടിയ സംഭവമായിരുന്നു. 2014 ലോകകപ്പ് ഫുട്ബോളിനിടെ ഉറുഗ്വേന്‍ താരം സുവാരസ് ഇറ്റലിയുടെ ചെല്ലിനിയെ കടിച്ചതും കായിക ചരിത്രത്തിന്‍റെ ഭാഗമാണ്.

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും

അത്ര സിംപിളല്ല ഒളിംപിക്‌സ്; സമ്മര്‍ദം താങ്ങാനാവാതെ സൂപ്പര്‍താരങ്ങള്‍

ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!