ഒളിംപിക്‌സ്: പുരുഷ ഫുട്ബോള്‍ സെമി ഇന്ന്; പ്രതീക്ഷയോടെ ബ്രസീലും മെക്‌സിക്കോയും സ്‌പെയ്‌നും ജപ്പാനും

By Web Team  |  First Published Aug 3, 2021, 11:41 AM IST

നിലവിലെ ഒളിംപിക്‌സ് ജേതാക്കളെന്ന പട്ടം നിലനിര്‍ത്തുന്നതിനപ്പുറം കോപ്പ അമേരിക്ക ഫൈനലിലെ തോൽവി മറക്കാൻ ബ്രസീലിന് സ്വര്‍ണമെഡൽ അനിവാര്യമാണ്


ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഫുട്ബോളിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. സെമിയിൽ ബ്രസീല്‍ മെക്‌സിക്കോയേയും സ്‌പെയ്‌‌ൻ ആതിഥേയരായ ജപ്പാനെയും നേരിടും. മെക്‌സിക്കോ-ബ്രസീല്‍ മത്സരം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കും ജപ്പാന്‍-സ്‌പെയ്‌ന്‍ മത്സരം വൈകിട്ട് നാലരയ്‌ക്കും നടക്കും.  

നിലവിലെ ഒളിംപിക്‌സ് ജേതാക്കളെന്ന പട്ടം നിലനിര്‍ത്തുന്നതിനപ്പുറം കോപ്പ അമേരിക്ക ഫൈനലിലെ തോൽവി മറക്കാൻ ബ്രസീലിന് സ്വര്‍ണമെഡൽ അനിവാര്യമാണ്. അതിലേക്ക് ഇനി രണ്ട് ജയങ്ങളുടെ ദൂരം മാത്രം. ഗോളടിച്ചുകൂട്ടുന്ന റിച്ചാര്‍ലിസണും ഗോൾമുനയൊടിക്കുന്ന ക്യാപ്റ്റൻ ഡാനി ആൽവസുമാണ് കാനറികളുടെ കരുത്ത്. ഗ്രൂപ്പിൽ ലോക ചാമ്പ്യന്മാരെയും ക്വാര്‍ട്ടറിൽ തെക്കൻ കൊറിയയേയും അട്ടിമറിച്ചാണ് മെക്‌സിക്കോയുടെ വരവ്. മെക്‌സിക്കോയുടെത് ചുമ്മാ അട്ടിമറി ആയിരുന്നില്ല. ഫ്രാൻസിനെ 4-1നും തെക്കൻ കൊറിയയെ 6-3നുമാണ് മെക്‌സികോ കീഴടക്കിയത്. അതുകൊണ്ടുതന്നെ സെമിയിൽ വമ്പൻ പോര് പ്രതീക്ഷിക്കാം.

Latest Videos

മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയ്‌ന്‍റെ എതിരാളികൾ അട്ടിമറികളിലൂടെ എത്തിയ ജപ്പാനാണ്. ലോക ഫുട്ബോളിൽ ഇതിനോടകം പേരെടുത്ത പെഡ്രി, അസൻസിയോ, ഒയാര്‍സബാൾ തുടങ്ങിയവരാണ് സ്‌പെയ്‌ന്‍റെ കരുത്ത്. ജപ്പാനും മോശമല്ല, ജപ്പാനീസ് മെസിയെന്നറിയപ്പെടുന്ന താക്കെ കൂബോയാണ് ആതിഥേയരുടെ വജ്രായുധം. ഫ്രാൻസിനും ന്യൂസിലൻഡിനുമെതിരായ അട്ടിമറികൾ സെമിയിലും തുടരാമെന്നാണ് ജപ്പാന്റെ പ്രതീക്ഷ. അതിനാല്‍ രണ്ടാം സെമിയും ആരാധകര്‍ക്ക് ആവേശം നല്‍കും.  

കൂടുതല്‍ ഒളിംപിക്‌സ് വാര്‍ത്തകള്‍

ഒളിംപിക്‌സ്: ഗുസ്‌തിയില്‍ തോല്‍വിയോടെ തുടക്കം; സോനം മാലിക്കിന് അപ്രതീക്ഷിത പരാജയം

മോശം പ്രകടനം; ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ അന്നു റാണി ഫൈനലിലെത്താതെ പുറത്ത്

പട്ടിണിയില്‍ നിന്ന് ഇന്ത്യന്‍ ഹോക്കിയിലെ റാണിയിലേക്ക്; ഒളിംപിക്‌സ് സ്വര്‍ണം സ്വപ്‌നം കണ്ട് റാണി രാംപാല്‍

ഒളിംപിക്‌സ് ഹോക്കി: സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് തോല്‍വി

ടീം പൊരുതി, ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗം; പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!