ടോക്കിയോ ഒളിംപിക്‌സ്: ഗുസ്‌തിയില്‍ ബജ്‌റംഗ് പൂനിയ സെമിയില്‍

By Web Team  |  First Published Aug 6, 2021, 10:19 AM IST

അസര്‍ബൈജാന്‍റെ ഹാജി അലിയേവിനെയാണ് സെമിയില്‍ ബജ്‌റംഗ് നേരിടുക.


ടോക്കിയോ: ഒളിംപിക‌്‌സ് ഗുസ്‌തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സെമിയില്‍. പുരുഷന്‍മാരുടെ 65 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസയെ മലര്‍ത്തിയടിച്ചാണ് മുന്നേറ്റം. അസര്‍ബൈജാന്‍റെ ഹാജി അലിയേവിനെയാണ് സെമിയില്‍ ബജ്‌റംഗ് നേരിടുക. അതേസമയം വനിതകളുടെ 50 ഫ്രീസ്റ്റൈലില്‍ സീമ ബിസ്‌ല ടുണീഷ്യന്‍ താരം സാറ ഹംദിയോട് പരാജയപ്പെട്ടു. 

ഇന്ന് രാവിലെ നടന്ന വനിതാ വിഭാഗം ഹോക്കിയിലെ വെങ്കല പോരാട്ടത്തില്‍ ബ്രിട്ടനോട് ഇന്ത്യ കടുത്ത മത്സരത്തിനൊടുവില്‍ തോല്‍വി വഴങ്ങി. വിസ്‌മയ തിരിച്ചുവരവിനൊടുവില്‍ ബ്രിട്ടനോട് 3-4നാണ് ടീം കീഴടങ്ങിയത്. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗാണ് ഇന്ത്യന്‍ വനിതകളുടേത്. പുരുഷ ഹോക്കിയില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ച് ഇന്ത്യന്‍ ടീം ഇന്നലെ വെങ്കല മെഡല്‍ അണിഞ്ഞിരുന്നു. 

Latest Videos

ഒളിംപിക്‌സ് വനിതാ ഹോക്കി: ഇന്ത്യ പോരാടി കീഴടങ്ങി; വെങ്കലശോഭ കൈയ്യകലെ നഷ്‌ടം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!