ഒളിംപിക്‌സ്: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം പി ജാബിര്‍ പുറത്ത്

By Web Team  |  First Published Jul 30, 2021, 8:51 AM IST

അഞ്ചാം ഹീറ്റ്‌സില്‍ ഏഴ് താരങ്ങള്‍ ട്രാക്കിലിറങ്ങിയപ്പോള്‍ ഏറ്റവും പിന്നിലായാണ് താരം ഫിനിഷ് ചെയ്‌തത്


ടോക്കിയോ: ഒളിംപിക്‌സ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എം പി ജാബിര്‍ പുറത്ത്. അഞ്ചാം ഹീറ്റ്‌സില്‍ ഏഴ് താരങ്ങള്‍ ട്രാക്കിലിറങ്ങിയപ്പോള്‍ ഏറ്റവും പിന്നിലായാണ് താരം ഫിനിഷ് ചെയ്‌തത്. 

ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Latest Videos

അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.

അമ്പെയ്‌ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദീപികാ കുമാരി ക്വാർട്ടറിലെത്തിയത് പ്രതീക്ഷയാണ്. റഷ്യൻ താരത്തെ തോൽപിച്ചാണ് മുന്നേറ്റം. ക്വാർട്ടറിൽ കരുത്തയായ എതിരാളിയെയാണ് ദീപികയ്ക്ക് നേരിടേണ്ടത്. തെക്കൻ കൊറിയൻ താരമായ ആൻ സാനിനെയാണ് ദീപിക നേരിടുക.

ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ വീണ്ടും ഉന്നം പിഴച്ച് മനു ഭാക്കര്‍; സ്റ്റീപ്പിൾ ചേസിൽ സാബ്ലെക്ക് ദേശീയ റെക്കോര്‍ഡ്

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!