ടോക്കിയോയില്‍ കണ്ണുനട്ട്; നീന്തലില്‍ സജന്‍ പ്രകാശിന് ആദ്യ മത്സരം, ഫൈനല്‍ പ്രതീക്ഷയെന്ന് താരം

By Web Team  |  First Published Jul 26, 2021, 9:45 AM IST

ഒളിംപിക്‌സ് നീന്തലിൽ സജൻ പ്രകാശ് രാജ്യത്തിന്റെ അഭിമാനം ആകുമെന്ന പ്രതീക്ഷയിലാണ് അമ്മ ഷാന്റിമോൾ


ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകളുമായി നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഇന്നിറങ്ങുന്നു. 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സ് മത്സരം വൈകിട്ട് നടക്കും. ഫൈനലിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാണാം സജനുമായുള്ള അഭിമുഖം

Latest Videos

ഒളിംപിക്‌സ് നീന്തലിൽ സജൻ പ്രകാശ് രാജ്യത്തിന്റെ അഭിമാനം ആകുമെന്ന പ്രതീക്ഷയിലാണ് അമ്മ ഷാന്റിമോൾ. ടോക്കിയോ വരെ എത്തിനിൽക്കുന്ന സജന്റെ നേട്ടങ്ങൾക്ക് പിന്നിൽ ഷാന്റിമോളുടെ കഠിനാധ്വാനവും അതിജീവന പോരാട്ടവുമുണ്ട്.ടോക്കിയോയിലെ നീന്തൽക്കുളത്തിലേക്ക് സജൻ പ്രകാശ് ഇന്ത്യൻ പ്രതീക്ഷകളുമായി ഇറങ്ങുമ്പോൾ ഷാന്റിമോൾ അഭിമാനത്തിന്റെ നിറവിലാണ്. താൻ നേരിട്ട കഷ്‌ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലമാണ് സജന്റെ ഈ കുതിപ്പ്. 

രണ്ടാം വയസ് മുതൽ സജന്റെ ഏക ആശ്രമാണ് ഷാന്റിമോൾ. നെയ്‍വേലി ലിഗ്നൈറ്റ് കോർപ്പറേഷനിലെ ജോലിയിൽ നിന്ന് കിട്ടുന്ന ഷാന്റിമോളുടെ വരുമാനം മുഴുവൻ മുടക്കിയത് സജന്റെ നീന്തലിനായാണ്. മകന്റെ കഠിന പ്രയത്നത്തിനൊപ്പം കോച്ച് പ്രദീപ് കുമാറിന്റെ കർശന ശിക്ഷണവും നേട്ടങ്ങൾക്ക് പിന്നിലുണ്ടെന്ന് ഷാന്റിമോൾ പറയുന്നു.

ഇടുക്കി സ്വദേശിയായ ഷാന്റിമോൾ ദേശീയ മീറ്റുകളിൽ കേരളത്തിനായും അന്തർ സർവകലാശാല മീറ്റുകളിൽ കാലിക്കറ്റിനായും മെഡലുകൾ നേടിയിട്ടുള്ള താരമാണ്.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!