ടോക്കിയോ ഒളിംപിക്‌സ്: പുരുഷ ഷൂട്ടിംഗിലും വനിതകളുടെ ഭാരോദ്വഹനത്തിലും ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനം

By Web Team  |  First Published Jul 24, 2021, 8:51 AM IST

പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും.


ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനമാണിന്ന്. പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളില്‍ സൗരഭ് ചൗധരിയും അഭിഷേക് വർമയും ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30ന് ആരംഭിക്കും. 12 മണിക്കാണ് ഫൈനല്‍. ഭാരോദ്വഹനത്തിൽ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനല്‍ തുടങ്ങും. 

അതേസമയം ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്‌സഡ് ടീം ഇനത്തിൽ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് സഖ്യത്തെ തോൽപ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ കൊറിയയെ ഇന്ത്യ നേരിടും. 

Latest Videos

undefined

വനിതാ ഷൂട്ടിംഗില്‍ നിരാശ

ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി. 

ടോക്കിയോ ഒളിംപിക്‌സ്: ആദ്യ സ്വര്‍ണം ചൈനയ്‌ക്ക്; വനിതാ ഷൂട്ടിംഗില്‍ ഉന്നംപിഴച്ച് ഇന്ത്യ

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!