'വരും ദിവസങ്ങൾ എന്‍റേതാണ്, വിധിക്ക് തടുക്കാനാവില്ല'; മെഡല്‍ നഷ്‌ട ശേഷം മനു ഭാക്കര്‍

By Web Team  |  First Published Jul 26, 2021, 1:34 PM IST

പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു ദൗർഭാഗ്യം ഒളിംപിക് മെഡലിലേക്കുള്ള മനു ഭാക്കറിന്റെ വഴിമുടക്കിയത്


ടോക്കിയോ: ഷൂട്ടിംഗ് റേഞ്ചിൽ ഉറപ്പിച്ച മെഡലായിരുന്നു ഇന്നലെ ഇന്ത്യക്ക് നഷ്‌ടമായത്. പിസ്റ്റളിലെ തകരാര്‍ മനു ഭാക്കറിന് തിരിച്ചടിയാവുകയായിരുന്നു. പക്ഷേ ഇതിലൊന്നും തളരില്ലെന്നാണ് മനു ഭാക്കർ പറയുന്നത്.

പത്ത് മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു ദൗർഭാഗ്യം ഒളിംപിക് മെഡലിലേക്കുള്ള മനു ഭാക്കറിന്റെ വഴിമുടക്കിയത്. പിസ്റ്റൾ തകരാറിലായതോടെ നിശ്ചിത സമയത്ത് മനുവിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല. സ്വപ്‌നം കൺമുന്നിൽ ഇങ്ങനെ വഴിമാറിപ്പോയപ്പോൾ പത്തൊൻപതുകാരി നിശ്ശബ്‌ദയായി. രാജ്യം മുഴുവൻ നിരാശയിലേക്ക് വീണു. പക്ഷേ പെട്ടെന്നു തന്നെ മനുഭാക്കർ തന്റെ വീര്യം വീണ്ടെടുത്തു. 

Latest Videos

അച്ഛനെ ഫോണിൽ വിളിച്ച മനു പറഞ്ഞത് ഇങ്ങനെ. 'പപ്പാ, ടെൻഷനായി ഇരിക്കേണ്ട. എന്നെ മെഡലിൽ നിന്ന് തടഞ്ഞുനി‍ർത്താൻ വിധിക്ക് എത്രനാൾ കഴിയുമെന്ന് നോക്കാം. ഇതെല്ലാം ഞാൻ മറികടക്കും. വരും ദിവസങ്ങൾ എന്റേതാണ്'. മറുപടിയായി മനുവിനോട് അച്ഛൻ രാംകിഷൻ ഭാക്കർ പറഞ്ഞതിലുണ്ട് നാളേയിലേക്കുള്ള ഉന്നം. 'വിധിയെ തടുക്കാൻ ആർക്കും ആവില്ല. ഒളിംപിക് മെഡൽ നേടേണ്ട ദിവസം ആയിട്ടില്ല. നാളേയിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കൂ' എന്നായിരുന്നു രാംകിഷൻ ഭാക്കറിന്‍റെ വാക്കുകള്‍.   

സൗരഭ് ചൗധരിക്കൊപ്പം മിക്സഡ് പത്ത് മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ പിസ്റ്റളിലുമാണ് മനുഭാക്കർ ഇനി മത്സരിക്കുക. പിസ്റ്റൾ തകരാറിലായിട്ടും മനു നടത്തിയത് ഉഗ്രൻ പ്രകടനമാണെന്ന് ലോക മുൻ ചാമ്പ്യൻ ഹീന സിദ്ധു പറഞ്ഞു. ആദ്യമായല്ല മനുവിനെ നിർഭാഗ്യം വേട്ടയാടുന്നത്. 2019ലെ മ്യൂണിക്ക് ലോകകപ്പിൽ 25 മീറ്റർ പിസ്റ്റൾ ഫൈനലിലും സമാന സംഭവമുണ്ടായിരുന്നു.

ഷൂട്ടിംഗില്‍ ഇന്നും ഉന്നംപിഴച്ച് ഇന്ത്യ; പുരുഷ താരങ്ങളും ഫൈനലിലെത്താതെ പുറത്ത്

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!