ഒളിംപിക്‌സ്: ജയിച്ചാല്‍ ചരിത്രം; ഇടിമുഴക്കമാവാന്‍ ലവ്‍ലിന ഇടിക്കൂട്ടിലേക്ക്

By Web Team  |  First Published Aug 4, 2021, 8:41 AM IST

ഈ വർഷം രണ്ട് അന്താരാഷ്‌ട്ര സ്വർണം നേടിയിട്ടുള്ള ബുസേനസിനെ മറികടക്കുക ലവ്‍ലിനയ്‌ക്ക് അത്ര എളുപ്പമല്ല


ടോക്കിയോ: ഒളിംപിക്‌സ് ഇടിക്കൂട്ടിൽ ഇന്ത്യയുടെ ഇടിമുഴക്കമാവാൻ ലവ്‍ലിന ബോ‍ർഗോഹെയ്ൻ. വനിതാ ബോക്‌സിംഗിൽ ഫൈനൽ ലക്ഷ്യമിട്ട് ലവ്‍ലിന ഇന്നിറങ്ങും. 69 കിലോ വിഭാഗത്തിൽ ലോകം ഒന്നാം നമ്പറായ തുർക്കി താരം ബുസേനസാണ് ലവ്‍ലിനയുടെ എതിരാളി. രാവിലെ പതിനൊന്നിന് മത്സരം തുടങ്ങും. 

ഈ വർഷം രണ്ട് അന്താരാഷ്‌ട്ര സ്വർണം നേടിയിട്ടുള്ള ബുസേനസിനെ മറികടക്കുക ലവ്‍ലിനയ്‌ക്ക് അത്ര എളുപ്പമല്ല. 2019ലെ ലോക ചാമ്പ്യൻഷിപ്പിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. ലവ്‍ലിനയെ വെങ്കലത്തിലേക്ക് ഇടിച്ചിട്ട ബുസേനസ് അന്ന് സ്വർണവുമായി മടങ്ങി. എന്നാല്‍ ഇതിനു ശേഷം മാനസികമായും ശാരീരികമായും ഏറെ കരുത്തുനേടിയ ലവ്‍ലിന ഇറങ്ങുന്നത് അന്നത്തെ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ്.

Latest Videos

ക്വാർട്ടറിൽ ചൈനീസ് തായ്‌പേയിയുടെ നീൻ ചിൻ ചെനെ തോൽപിച്ചപ്പോൾ തന്നെ ലവ്‍ലിന വെങ്കലം ഉറപ്പാക്കിയിരുന്നു. ബുസേനസിനെ ഇടിച്ചിട്ടാൽ ഒളിംപിക്‌സ് ബോക്‌സിംഗ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാവും ലവ്‍ലിന. 2008ലെ വിജേന്ദർ സിംഗിന്റെയും 2012ലെ മേരി കോമിന്റെയും വെങ്കല മെഡൽ മറികടക്കാനും അസം താരത്തിനാവും. 

ഒറ്റയേറില്‍ നീരജ് ചോപ്ര ഫൈനലില്‍

ഒളിംപിക്‌സ് ജാവലിന്‍ ത്രോയിൽ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലെത്തി. ഒറ്റയേറില്‍ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നു. 86.65 മീറ്റര്‍ ആദ്യ ശ്രമത്തില്‍ നേടാന്‍ നീരജിനായി. അതേസമയം ശിവ്പാല്‍ സിംഗിന് പോരാട്ടം നിരാശയായി. അവസാന ശ്രമത്തില്‍ 74.81 മീറ്ററാണ് ശിവ്‌പാല്‍ നേടിയത്. ജാവലിന്‍ ത്രോ ഫൈനല്‍ ശനിയാഴ്‌ച നടക്കും. 

ടോക്യോയിൽ ആഞ്ഞുവീശി 'എലെയ്ൻ'; നൂറിന് പിന്നാലെ 200 മീറ്ററിലും വേഗറാണി

വെങ്കലത്തിളക്കവുമായി ടോക്യോയില്‍ നിന്ന് സിന്ധു തിരിച്ചെത്തി, ഗംഭീര വരവേല്‍പ്പൊരുക്കി രാജ്യം

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വന്തം ലോകറെക്കോര്‍ഡ് തിരുത്തി ചരിത്രനേട്ടവുമായി നോര്‍വ്വെയുടെ കാർസ്റ്റൻ വാർഹോം


 

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!