പ്രതീക്ഷയിലേക്ക് ഒരേറ്; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

By Web Team  |  First Published Jul 31, 2021, 8:38 AM IST

യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് ഫൈനല്‍ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ താരം. 


ടോക്കിയോ: ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ രാജ്യത്തിന് പ്രതീക്ഷയേകി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കയുടെ വലേറി ഓൾമാൻ (66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. തിങ്കളാഴ്‌ച 4.30ന് കലാശപ്പോര് നടക്കും. 

അതേസമയം വനിതകളില്‍ മാറ്റുരച്ച മറ്റൊരു താരം സീമ പൂനിയ ഫൈനലിലെത്താതെ പുറത്തായി. 60.57 ദൂരം കണ്ടെത്താനേ കഴിഞ്ഞുള്ളൂ. 

Latest Videos

അമ്പെയ്‌ത്തില്‍ വെറും കയ്യോടെ മടക്കം

ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ ഫുറുക്കാവയോട് തോറ്റ് പുറത്തായി. 4-6 എന്ന സ്‌കോറിനാണ് അതാനുവിന്‍റെ പരാജയം. ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ആദ്യ മെഡല്‍ നേടാനുള്ള ഇന്ത്യന്‍ കാത്തിരിപ്പിന് ഇതോടെ നീളുകയാണ്. 

ടോക്കിയോ ഒളിംപിക്‌സിൽ മൂന്നാം മെഡൽ കാത്തിരിക്കുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷകളുടെ ദിനമാണിന്ന്. ബാഡ്‌മിന്‍റൺ സെമിയിൽ സൂപ്പര്‍താരം പി വി സിന്ധുവിനും ബോക്‌സിങ് ക്വാർട്ടറിൽ പൂജാറാണിക്കും ഇന്ന് മത്സരമുണ്ട്. മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കറിന്‍റെ യോഗ്യതാ മത്സരം ഉച്ചകഴിഞ്ഞ് നടക്കും.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!