ഒളിംപിക്‌സ് ഗോൾഫ്: അദിതി അശോകിന് നിര്‍ഭാഗ്യം, ചരിത്ര മെഡല്‍ നഷ്‌ടം

By Web Team  |  First Published Aug 7, 2021, 10:34 AM IST

എങ്കിലും ഒളിംപിക് വേദിയില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ ഇന്ത്യന്‍ താരത്തിനായി


ടോക്കിയോ: ഒളിംപിക്‌സ് ഗോൾഫിൽ ഇന്ത്യയുടെ അദിതി അശോകിന് നിര്‍ഭാഗ്യം കൊണ്ട് ചരിത്ര മെഡല്‍ നഷ്‌ടം. മോശം കാലാവസ്ഥ തടസപ്പെടുത്തിയ മത്സരത്തില്‍ നാലാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ. എങ്കിലും ഒളിംപിക് വേദിയില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ ഇന്ത്യന്‍ താരത്തിനായി. ഗോള്‍ഫില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതോടെ അദിതിക്ക് നഷ്‌ടമായത്. ലോക ഒന്നാം റാങ്ക് താരമായ അമേരിക്കയുടെ നെല്ലി കോഡക്കാണ് സ്വര്‍ണം. 

's Nelly Korda wins gold in the women's at !

It's the nation's first women's title in Olympic golf since 1900! pic.twitter.com/UZExTOgb3G

— Olympics (@Olympics)

A win for her family.
A win for her country.

🇺🇸 is an Olympic Champion 🥇 | pic.twitter.com/teZco1Lcd8

— Olympic Golf (@OlympicGolf)

അദിതി അശോക് റിയോയില്‍ 41-ാം സ്ഥാനത്തായിരുന്നു. എന്നാല്‍ ടോക്കിയോയില്‍ ആദ്യ മൂന്ന് റൗണ്ടില്‍ ടോപ് ത്രീയില്‍ സ്ഥാനമുറപ്പിച്ചു. മറ്റൊരു ഇന്ത്യന്‍ ഗോള്‍ഫ് താരവും സ്വന്തമാക്കാത്ത നേട്ടമാണിത്. അവസാന റൗണ്ടിലെ പിഴവുകളിലാണ് അദിതി നേരിയ വ്യത്യാസത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!