4x400 മീറ്റർ റിലേ; ഏഷ്യൻ റെക്കോർഡ് ഭേദിക്കാനായതിൽ അഭിമാനമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

By Web Team  |  First Published Aug 7, 2021, 8:53 AM IST

അമോജ് ജേക്കബ്, നോഹ നിര്‍മൽ ടോം, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരുമായി സ്‌പോര്‍ട്‌സ് എഡിറ്റര്‍ ജോബി ജോര്‍ജ് സംസാരിക്കുന്നു


ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് ഭേദിക്കാനായതിൽ അഭിമാനമെന്ന് ഇന്ത്യൻ ടീമംഗങ്ങൾ. അന്താരാഷ്‍ട്ര വേദികളിലെ പരിചയക്കുറവ് തിരിച്ചടിയായി. ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടുകയാണ് ലക്ഷ്യമെന്നും താരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമോജ് ജേക്കബ്, നോഹ നിര്‍മൽ ടോം, മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവരുമായി സ്‌പോര്‍ട്‌സ് എഡിറ്റര്‍ ജോബി ജോര്‍ജ് സംസാരിക്കുന്നു. 

Latest Videos

ഇന്ത്യ 3.00.25 സമയമെടുത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. നോഹ നിര്‍മല്‍ ടോം, അനസ് മുഹമ്മദ്, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. എന്നാല്‍ നിര്‍ഭാഗ്യം കൊണ്ട് ഇന്ത്യക്ക് ഫൈനലിന് യോഗ്യത ലഭിക്കാതെ പോയി. ഹീറ്റ്‌സില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ അവസാനിപ്പിച്ചത്. അവസാന ലാപ്പില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഓടിക്കയറുകയായിരുന്നു. ആംങ്കര്‍ പൊസിഷനില്‍ ഓടിയ ഡല്‍ഹി മലയാളി അമോജാണ് ഇന്ത്യയെ നാലാം സ്ഥാനത്തേക്കെത്തിച്ചത്.

ഇന്ത്യന്‍ താരങ്ങള്‍ റെക്കോര്‍ഡ് ഭേദിക്കുന്നത് കാണാം

4x400 മീറ്റര്‍ റിലെ: ഏഷ്യന്‍ റെക്കോഡ് തിരുത്തി, എന്നിട്ടും ഇന്ത്യക്ക് ഫൈനലിന് യോഗ്യതയില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!