റെക്കോര്‍ഡിട്ട് ഭാരോദ്വഹന താരം; ഖത്തറിന് ചരിത്രത്തിലെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണം

By Web Team  |  First Published Aug 1, 2021, 1:00 PM IST

ഖത്തറിന്‍റെ ഒളിംപിക് മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുമ്പോള്‍ അതില്‍ സ്വര്‍ണലിപികളില്‍ എഴുതുന്ന പേരായിരിക്കും ഇനി ഫാരിസിന്‍റേത്


ടോക്കിയോ: ഒളിംപിക് ചരിത്രത്തില്‍ ഖത്തറിന്‍റെ ആദ്യ സ്വര്‍ണനേട്ടത്തിന് വേദിയായി ടോക്കിയോ. ഭാരോദ്വഹനത്തില്‍ ഫാരിസ് എല്‍ബാക്കാണ് ഖത്തറിനായി ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.

ടോക്കിയോയില്‍ ഫാരിസിന് ഇത് ചരിത്രനിമിഷമാണ്. ഖത്തറിന്‍റെ ഒളിംപിക് മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുമ്പോള്‍ അതില്‍ സ്വര്‍ണലിപികളില്‍ എഴുതുന്ന പേരായിരിക്കും ഇനി ഫാരിസിന്‍റേത്. 96 കിലോ വിഭാഗത്തിലാണ് ഫാരിസിന്‍റെ സ്വര്‍ണ നേട്ടം. അതും ഒളിംപിക് റെക്കോര്‍ഡോടെ. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 225 കിലോ ഭാരം ഉയര്‍ത്തിയാണ് താരം ഒളിംപിക് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

Latest Videos

ഒന്‍പത് ഒളിംപിക്‌സുകളിലാണ് ഖത്തര്‍ ഇതുവരെ പങ്കെടുത്തിട്ടുള്ളത്. ബാഴ്‌സലോണ, സിഡ്നി, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന ഒളിംപിക്‌സുകളില്‍ നാല് വെങ്കലവും റിയോയില്‍ ഒരു വെള്ളിയും നേടിയെങ്കിലും സ്വര്‍ണനേട്ടം ഒരു മോഹം മാത്രമായി അവശേഷിക്കുകയായിരുന്നു. ആ സ്വപ്‌നമാണ് ഇപ്പോള്‍ ഫാരിസ് എല്‍ബാക്കിലൂടെ ഖത്തര്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.

തുരുമ്പെടുത്ത വാളും സിമന്‍റ് തറയും; ഭവാനി ദേവി വളര്‍ന്ന തലശേരി സായ്‌‌യുടെ അവസ്ഥ പരിതാപകരം

ഒളിംപിക്‌സ്: നിരാശ മാത്രമായി പുരുഷ ബോക്‌സിംഗ്; സതീഷ് കുമാര്‍ പുറത്ത്

ടോക്കിയോ ഒളിംപിക്‌സ്: നീന്തല്‍ക്കുളത്തിലെ വേഗ താരങ്ങളായി എമ്മയും ഡ്രെസ്സലും

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!