ഒളിംപിക്‌സ്: ടെന്നീസില്‍ ട്വിസ്റ്റ്, വന്‍ അട്ടിമറി; സാനിയ സഖ്യവും ആഷ്‌ലി ബാര്‍ട്ടിയും പുറത്ത്!

By Web Team  |  First Published Jul 25, 2021, 11:17 AM IST

ആദ്യ സെറ്റ് നേടിയ സാനിയ സഖ്യം രണ്ടാം സെറ്റില്‍ ജയത്തിന് അടുത്തെത്തിയ ശേഷം മത്സരം കൈവിടുകയായിരുന്നു


ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സാനിയ മിര്‍സ-അങ്കിത റെയ്‌ന സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. ഉക്രെയിന്‍ സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ വീഴ്‌ത്തിയത്. ആദ്യ സെറ്റ് നേടിയ സാനിയ സഖ്യം രണ്ടാം സെറ്റില്‍ ജയത്തിന് അടുത്തെത്തിയ ശേഷം മത്സരം കൈവിടുകയായിരുന്നു. സ്‌കോർ: 6-0, 6-7, 8-10. 

സിംഗിള്‍സില്‍ വന്‍ അട്ടിമറി 

Latest Videos

വനിതാ ടെന്നീസ് സിംഗിള്‍സില്‍ വന്‍ അട്ടിമറിക്കാണ് ടോക്കിയോ സാക്ഷിയായത്. ഒളിംപിക്‌സില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്തായി. ഓസ്‌ട്രേലിയന്‍ താരം ആദ്യ റൗണ്ടിൽ തന്നെ തോറ്റാണ് മടങ്ങുന്നത്. സ്‌പെയ്‌ന്‍റെ 48-ാം റാങ്ക് താരം ടോര്‍മോയോട് 6-4, 6-3 എന്ന സ്‌കോറിനാണ് തോല്‍വി. വിംബിള്‍ഡണില്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ഒളിംപിക്‌സില്‍ ബാര്‍ട്ടിയുടെ അപ്രതീക്ഷിത മടക്കം. ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മറേ ഒളിംപിക്‌സിലെ സിംഗിള്‍സ് മത്സരങ്ങളില്‍ നിന്ന് പിന്മാറിയതും ടെന്നീസ് കോര്‍ട്ടില്‍ നിന്നുള്ള വാര്‍ത്തയാണ്. 

അതേസമയം ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചു. സ്‌കോര്‍: 21-7, 21-10. പുരുഷന്‍മാരുടെ തുഴച്ചിലില്‍ അരവിന്ദ് സിംഗ്, അര്‍ജുന്‍ ലാല്‍ സഖ്യം സെമിയിലെത്തിയതും ഇന്ത്യക്ക് പ്രതീക്ഷയാണ്.  

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!