ഒളിംപിക്‌സ്: മേരി കോം ഇടിക്കൂട്ടിലേക്ക്; ആദ്യ റൗണ്ട് മത്സരം ഉച്ചയ്‌ക്ക്

By Web Team  |  First Published Jul 25, 2021, 9:35 AM IST

തന്റെ വിടവാങ്ങൽ പോരാട്ടവേദിയിൽ സ്വർണത്തിളക്കത്തിനായി ഇറങ്ങുമ്പോൾ രാജ്യം മുഴുവൻ മേരി കോമിന് ഒപ്പമുണ്ട്


ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ത്യൻസമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് തുടങ്ങുന്ന പോരാട്ടത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസാണ് മേരി കോമിന്റെ എതിരാളി.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളാണ് മേരി കോം. മൂന്ന് മക്കളുടെ അമ്മയായ മേരി കോം വനിതാ ബോക്‌സിംഗിൽ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടി. ആറ് തവണ ലോക ജേതാവായ മേരി ഇന്ത്യയിലെ ഏതൊരു കായികതാരത്തിനും റോൾമോഡലാണ്. തന്റെ വിടവാങ്ങൽ പോരാട്ടവേദിയിൽ സ്വർണത്തിളക്കത്തിനായി ഇറങ്ങുമ്പോൾ രാജ്യം മുഴുവൻ മേരി കോമിന് ഒപ്പമുണ്ട്.

Latest Videos

അതേസമയം ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്നും ഇന്ത്യക്ക് നിരാശയോടെയായി തുടക്കം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. തോക്കിലെ തകരാറാണ് മനുവിന് തിരിച്ചടിയായത്. 

അതേസമയം ബാഡ്‌മിന്‍റണില്‍ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചു. സ്‌കോര്‍: 21-7, 21-10. പുരുഷന്‍മാരുടെ തുഴച്ചിലില്‍ അരവിന്ദ് സിംഗ്, അര്‍ജുന്‍ ലാല്‍ സഖ്യം സെമിയിലെത്തി.  

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!