മീരാബായി ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത് മെഡലിനൊപ്പം മറ്റൊരു ആഗ്രഹവും സഫലമാക്കി!

By Web Team  |  First Published Jul 26, 2021, 10:34 AM IST

ഒളിംപിക്‌സിനായി ജപ്പാനിലെത്തുമ്പോൾ ഈ മെഡലിനൊപ്പം മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു മീരബായിക്ക്


ടോക്കിയോ: ഒളിംപിക്‌സ് മെഡൽ നേട്ടത്തിന് പിന്നാലെ തന്റെ മറ്റൊരു ആഗ്രഹം കൂടി സഫലമാക്കി മീരാബായി ചനു. ഗെയിംസ് വില്ലേജിലെ മീരാബായിയുടെ ആ വിശേഷം എന്തെന്നറിയാം.

മീരാബായി ചനുവിന്റെയും ഇന്ത്യയുടേയും സ്വപ്നസാഫല്യമായിരുന്നു ഒളിംപി‌ക് മെഡല്‍. ടോക്കിയോ ഒളിംപിക്‌സിന്റെ ആദ്യ ദിനം തന്നെ സ്വർണത്തിളക്കമുള്ള വെള്ളി മെഡൽ നേട്ടം മീരാബായി സ്വന്തമാക്കി. ഒളിംപിക്‌സിനായി ജപ്പാനിലെത്തുമ്പോൾ ഈ മെഡലിനൊപ്പം മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു മീരാബായിക്ക്. വയറുനിറയെ പിസ കഴിക്കണം. പക്ഷേ, മെഡൽ നേടും വരെ അതിന് അനുമതി ഉണ്ടായിരുന്നില്ല. വെയ്റ്റ്‌ലിഫ്റ്റിംഗ് താരങ്ങൾ ശരീരം ഭാരം എപ്പോഴും നിയന്ത്രിക്കണം. പരിശീലനത്തിലെപ്പോലെ ഭക്ഷണകാര്യത്തിലും കർശന ചിട്ടയുണ്ട്. ഇതുകൊണ്ടുതന്നെ മീരാബായിക്ക് ഏറ്റവും പ്രിയപ്പെട്ട പിസയുൾപ്പടെയുള്ള ജങ്ക് ഫുഡുകൾ ഒന്നും മിക്കപ്പോഴും കഴിക്കാൻ കഴിയാറില്ല. 

Latest Videos

ഗെയിംസ് വില്ലേജിൽ എത്തിയ ശേഷം തന്നെ പലപ്പോഴും പ്രലോഭിപ്പിച്ച പിസ കൗണ്ടറിലേക്ക് മീര ഇന്നലെ വിലക്കുൾ ഒന്നുമില്ലാതെ എത്തി. വയറുനിറയെ പിസ കഴിച്ചു. ഗെയിംസ് വില്ലേജിൽ മാത്രമായിരുന്നില്ല പിസ വിശേഷം. പ്രമുഖ പിസ നിർമാതാക്കൾ മണിപ്പൂരിലെ മീരാബായിയുടെ വീട്ടുകാർക്കും പിസയെത്തിച്ചു. മീരാബായിക്ക് ആജീവനാന്തം സൗജന്യ പിസ വാഗ്ദാനം ചെയ്യുകയും ചെയ്‌തു. 

വെള്ളിത്തിളക്കത്തിൽ ടോക്കിയോ വിട്ട മീരാബായി ചനു വൈകിട്ട് അഞ്ചരയ്‌ക്ക് ദില്ലിയിലെത്തും. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത് 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചനു. 

ഭാരോദ്വഹനത്തിൽ രാജ്യത്തിന് വെള്ളി ലഭിക്കുന്നതും ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു. 

ടോക്കിയോയില്‍ കണ്ണുനട്ട്; നീന്തലില്‍ സജന്‍ പ്രകാശിന് ആദ്യ മത്സരം, ഫൈനല്‍ പ്രതീക്ഷയെന്ന് താരം

ഒളിംപിക്‌സ്: ഫെൻസിംഗിൽ ഭവാനി ദേവി പുറത്ത്, അമ്പെയ്‌ത്തില്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍

''ഇനിപോയൊരു പിസ കഴിക്കണം''; ചാനുവിന് ജീവിതകാലം മൊത്തം ഫ്രീയായി കഴിക്കാമെന്ന് ഡൊമിനോസ്

click me!