അതാനു ദാസ് പുറത്ത്; ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്‌തമിച്ചു

By Web Team  |  First Published Jul 31, 2021, 7:50 AM IST

ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ആദ്യ മെഡല്‍ നേടാനുള്ള ഇന്ത്യന്‍ കാത്തിരിപ്പിന് ഇതോടെ നീളുകയാണ്


ടോക്കിയോ: ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന പുരുഷ താരം അതാനു ദാസ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ ഫുറുക്കാവയോട് തോറ്റ് പുറത്തായി. 4-6 എന്ന സ്‌കോറിനാണ് അതാനുവിന്‍റെ പരാജയം. ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ആദ്യ മെഡല്‍ നേടാനുള്ള ഇന്ത്യന്‍ കാത്തിരിപ്പിന് ഇതോടെ നീളുകയാണ്. 

അതേസമയം ടോക്കിയോ ഒളിംപിക്‌സിൽ മൂന്നാം മെഡൽ കാത്തിരിക്കുകയാണ് രാജ്യം. ബാഡ്‌മിന്‍റൺ സെമിയിൽ സൂപ്പര്‍താരം പി വി സിന്ധുവിനും ബോക്‌സിങ് ക്വാർട്ടറിൽ പൂജാറാണിക്കും ഇന്ന് മത്സരമുണ്ട്. മലയാളി ലോംഗ് ജംപ് താരം എം ശ്രീശങ്കറിന്‍റെ യോഗ്യതാ മത്സരം ഉച്ചകഴിഞ്ഞ് നടക്കും. 

Latest Videos

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!