എട്ട് ഒളിംപിക്‌സ്, ടോക്കിയോയില്‍ രണ്ട് മെഡല്‍, റെക്കോര്‍ഡ്; പാരീസിലും കാണുമെന്ന് 62കാരന്‍!

By Web Team  |  First Published Aug 4, 2021, 2:35 PM IST

ടോക്കിയോയിക്ക് ശേഷം എന്ത് എന്ന് ചോദിച്ചാൽ ഹോയിക്ക് സംശയമേ ഇല്ല. അടുത്ത ഒളിംപിക്‌സിനായി പാരീസിലെത്തുക. 


ടോക്കിയോ: പ്രായമേറുംതോറും വീര്യം കൂടുന്ന ഒരു കുതിരയോട്ടക്കാരനുണ്ട് ഓസ്‌ട്രേലിയൻ ടീമിൽ. അറുപത്തിരണ്ടാം വയസിലും രാജ്യത്തിനായി മെഡലുകൾ വാരിക്കൂട്ടുന്ന ആൻഡ്രു ഹോയി. ഹോയിയുടെ എട്ടാം ഒളിംപിക്‌സാണ് ടോക്കിയോയിലേത്. ഇക്കുറി ഇരട്ട മെഡലുമായി ഹോയി ഒളിംപിക്‌സ് ചരിത്രത്തില്‍ 1968ന് ശേഷം മെഡല്‍ നേടുന്ന പ്രായം കൂടിയ താരമെന്ന നേട്ടത്തിലെത്തി.  

തല നരയ്‌ക്കാത്തതുകൊണ്ടല്ല ഹോയി കുതിരക്കളം വിടാത്തത്. കുതിരയോട്ടം അയാൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. മൂന്ന് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം. ഒളിംപിക്‌സിൽ ഹോയി വാരിക്കൂട്ടിയ മെഡലുകളാണിത്. ടോക്കിയോയിൽ ടീമിനത്തിൽ വെള്ളിയും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടി മുന്നോട്ടുതന്നെ.

Latest Videos

1984ൽ ലോസ് എയ്‍ഞ്ചലസിലാണ് ഹോയി ആദ്യമായി ഒളിംപിക്‌സിനെത്തുന്നത്. 1992ൽ ആദ്യ സ്വർണം. അറുപത്തിയൊന്നാം വയസിൽ വെങ്കല മെഡൽ നേടിയ ബിൽ റോയ്‌ക്രാഫ്റ്റിന്റെ പേര് വെട്ടിയാണ് ഹോയി ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒളിംപിക് ചരിത്രത്തിൽ ഇടംപിടിച്ചത്. ടോക്കിയോയിക്ക് ശേഷം എന്ത് എന്ന് ചോദിച്ചാൽ ഹോയിക്ക് സംശയമേ ഇല്ല. അടുത്ത ഒളിംപിക്‌സിനായി പാരീസിലെത്തുക, മെഡലുകളിലേക്ക് കുതിച്ചുപായുക.  

ടോക്കിയോ ഒളിംപിക്‌സില്‍ 15 സ്വര്‍ണമടക്കം ആകെ 35 മെഡലുകളുമായി ഓസ്‌ട്രേലിയ നാലാം സ്ഥാനത്താണ്. 32 സ്വര്‍ണമുള്‍പ്പടെ 69 മെഡലുകളുള്ള ചൈന ഒന്നാമതും 25 സ്വര്‍ണമടക്കം 76 മെഡലുകളുമുള്ള അമേരിക്ക രണ്ടാം സ്ഥാനത്തും തുടരുന്നു. 20 സ്വര്‍ണമുള്‍പ്പടെ 39 മെഡലുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്.  

ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം

ഒളിംപിക്‌സ്: ലക്ഷ്യം ഫൈനലും ചരിത്രനേട്ടവും, വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്നിറങ്ങും

ലക്ഷ്യം പാരീസില്‍ സ്വര്‍ണം, കേരളത്തിലെ പിന്തുണയ്‌ക്ക് നന്ദി; പി വി സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട്

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!