Thomas Cup 2022: ചരിത്രവിജയവുമായി പ്രണോയ്, തോമസ് കപ്പില്‍ ആദ്യ മെഡലുറപ്പിച്ച് ഇന്ത്യ

By Gopalakrishnan C  |  First Published May 12, 2022, 10:36 PM IST

2-2 സമനിലയില്‍ നിന്ന് പോരാട്ടത്തിനുശേഷം നിര്‍ണായക പോരാട്ടത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ലിയോങ് ജുന്നിനെ തോല്‍പ്പിച്ചതാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ നിര്‍ണായകമായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ വിജയം. സ്കോര്‍ 21-3, 21-18. തോമസ് കപ്പില്‍ ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിട്ടില്ല.


ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്‍റണില്‍(Thomas Cup 2022) ചരിത്രനേട്ടവുമായി ഇന്ത്യന്‍ പുരുഷ ടീം. മലയാളി താരം എച്ച് എസ് പ്രണോയ്(HS Pranoy) നേടിയ ആവേശജയത്തിന്‍റെ കരുത്തില്‍ മലേഷ്യയെ 3-2ന് തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ 1979നുശേഷം ആദ്യമായി സെമിയിലെത്തിയത്.

2-2 സമനിലയില്‍ നിന്ന് പോരാട്ടത്തിനുശേഷം നിര്‍ണായക പോരാട്ടത്തില്‍ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ലിയോങ് ജുന്നിനെ തോല്‍പ്പിച്ചതാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ നിര്‍ണായകമായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ വിജയം. സ്കോര്‍ 21-3, 21-18. തോമസ് കപ്പില്‍ ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിട്ടില്ല.

Wish we had some supporters in Thailand 😒

Full stadium is filled with Malaysian supporters 😕

Looks like we are playing in Malaysia!!

— PRANNOY HS (@PRANNOYHSPRI)

Latest Videos

undefined

2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. യൂബര്‍ കപ്പില്‍ പി വി സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തില്‍ തോമസ് കപ്പില്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ ചരിത്രനേട്ടം.

മലേഷ്യക്കെതിരെ ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മെഡല്‍ ജേതാവായ ലക്ഷ്യ സെന്‍ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. ഇതുവരെ സി ജിയയോട് തോറ്റിട്ടില്ലാത്ത ലക്ഷ്യ ആദ്യ ഗെയിമില്‍ പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമില്‍ പോരാട്ടമില്ലാതെയായിരുന്നു കീഴടങ്ങിയത്. സ്കോര്‍ 23-21, 21-9.

𝐐𝐮𝐚𝐫𝐭𝐞𝐫𝐟𝐢𝐧𝐚𝐥𝐬 💥

LINEUP 📝

All the best boys! 👊

📺: & pic.twitter.com/AUarYpGnKX

— BAI Media (@BAI_Media)

എന്നാല്‍ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഡബിള്‍സില്‍ ജയം നേടി ഇന്ത്യയെ 1-1ന് ഒപ്പമെത്തിച്ചു. ഫീ സെ ഗോ, ഇസുദ്ദീന്‍ നൂര്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്. സ്കോര്‍  21-19, 21-15.

മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്ത് യങ് സെ എന്‍ജിയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ച് ഇന്ത്യക്ക് ലീഡ് നല്‍കി. സ്കോര്‍ 21-11, 21-17 . എന്നാല്‍ ഇന്ത്യയുടെ യുവ സഖ്യമായ കൃഷ്ണപ്രസാദ്-പഞ്ചാല വിഷ്ണുവര്‍ധന്‍ സഖ്യത്തെ തോല്‍പ്പിച്ച് ആണ്‍ ചിയ-ടിയോ യെ ഐ സഖ്യം മലേഷ്യയെ ഒപ്പമെത്തിച്ചു. സ്കോര്‍  21-19, 21-17.

പിന്നീടായിരുന്നു എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന പ്രണോയിയുടെ പോരാട്ടം. നിര്‍മായക പോരാട്ടത്തില്‍ അസാമാന്യ മികവിലേക്ക് ഉയര്‍ന്ന പ്രണോയ് എതിരാളിക്ക് അവസരം നല്‍കാതെ  വെറും 30 മിനിറ്റില്‍ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചു. സ്കോര്‍ 21-13, 21-8.

click me!