യോ യോ ടെസ്റ്റില്‍ ഇന്ത്യന്‍ ഹോക്കി ടീം കോലിയെയും പിന്നിലാക്കുന്നതിന് കാരണം ഈ മലയാളി ഡോക്ടര്‍

By Asianet Malayalam  |  First Published Aug 13, 2021, 8:34 PM IST

ഇന്ത്യൻ കായികരംഗത്തെ ഫിറ്റ്നസ് ഫ്രീക്കെന്നാണ് വിരാട് കോലിയെ വിശേഷിപ്പിക്കുന്നത്. പല താരങ്ങളും യോ യോ ടെസ്റ്റ് മറികടക്കാൻ പാടുപെടുൾ 19 സ്കോറുമായി എന്നും കോലി മുന്നിലെത്തും. എന്നാൽ ഒളിംപിക്സിൽ രാജ്യത്തിന് അഭിമാനമായ ഹോക്കി ടീമിന്‍റെ ഫിറ്റ്നസ് കിംഗ് കോലിക്കും മുന്നിലാണ്.


ബംഗലൂരു: ഹോക്കി ടീമിന്‍റെ മുന്നേറ്റത്തിൽ എല്ലാവരും പ്രശംസിച്ച ഒരു കാര്യം ഫിറ്റ്നസാണ്. യോയോ ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കോലിയേക്കാൾ മുന്നിലാണ് ഹോക്കി ടീം ഇപ്പോൾ. ആറ് വർഷമായി ഹോക്കി ടീമിനെ ചികിത്സിക്കുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട പ്രക്കാനം സ്വദേശിയായ ബെംഗളൂരു
അപ്പോളോ ആശുപത്രിയിലെ സർജന്‍ ഡോ.പ്രദീപ് കൊച്ചീപ്പൻ.

ഇന്ത്യൻ കായികരംഗത്തെ ഫിറ്റ്നസ് ഫ്രീക്കെന്നാണ് വിരാട് കോലിയെ വിശേഷിപ്പിക്കുന്നത്. പല താരങ്ങളും യോ യോ ടെസ്റ്റ് മറികടക്കാൻ പാടുപെടുൾ 19 സ്കോറുമായി എന്നും കോലി മുന്നിലെത്തും. എന്നാൽ ഒളിംപിക്സിൽ രാജ്യത്തിന് അഭിമാനമായ ഹോക്കി ടീമിന്‍റെ ഫിറ്റ്നസ് കിംഗ് കോലിക്കും മുന്നിലാണ്.

Latest Videos

അന്താരാഷ്‍ട്ര നിലവാരമുള്ള ഫിറ്റ്നസാണ് ടോക്കിയോയിൽ നേട്ടമായതെന്ന് പറയുന്നു ആറ് വർഷമായി പുരുഷ വനിതാ ടീമുകളെ ചികിത്സിക്കുന്ന മലയാളി ഡോക്ടർ പ്രദീപ് കൊച്ചീപ്പൻ. 19 മുതൽ 22 വരെയാണ് വനിതാ ടീമിന്‍റെ യോയോ സ്കോർ. പുരുഷന്മാരിൽ ചിലർക്ക് 23ഉം.

വർഷങ്ങളായുള്ള കഠിനാധ്വാനമാണ് ടീമിന്‍റെ നേട്ടത്തിന് കാരണം. ഡോ.പ്രദീപിന് കീഴിലാണ് ഹോക്കി
ടീം ആറ് വർഷത്തോളമായി ചികിത്സ തേടുന്നത്.

എന്താണ് യോ യോ ടെസ്റ്റ് ?

കായികതാരങ്ങളുടെ കായികക്ഷമത അളക്കാനുള്ള ശാസ്ത്രീയ രീതിയാണ് യോ യോ ടെസ്റ്റ്. 20 മീറ്റര്‍ അകലത്തില്‍ സ്ഥാപിക്കുന്ന രണ്ട് പ്ലാസ്റ്റിക്ക് കോണുകള്‍ക്കിടയിലൂടെ വേഗം വര്‍ധിപ്പിച്ച് ഓടിയാണ് യോ യോ ടെസ്റ്റ് നടത്തുന്നത്. ലെവല്‍ 5, 9, 11, 12 തുടങ്ങി 23 വരെ ഓരോ വേഗം നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ലെവലില്‍ ഒറ്റത്തവണ മാത്രം അങ്ങോട്ടും ഇങ്ങോട്ടും ഓടിയാല്‍ മതി. ലെവല്‍ കൂടുംതോറും എണ്ണം കൂടും. ലെവല്‍ 16ലെ ആദ്യ ടെസ്റ്റ് പാസായാല്‍ ക്രിക്കറ്റ് താരങ്ങള്‍ യോ യോ ടെസ്റ്റ് പാസാവും. ഇതിന് പുറമെ ക്രിക്കറ്റിലാണെങ്കില്‍ ബാറ്റ്സ്മാന്‍മാരും സ്പിന്നര്‍മാരും രണ്ട് കിലോ മീറ്റര്‍ ദൂരം 8 മിനിറ്റ് 30 സെക്കന്‍ഡില്‍ ഓടണം. പേസര്‍മാരാണെങ്കില്‍ 2 കിലോമീറ്റര്‍ 8 മിനിറ്റും 15 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കണം.

click me!