സ്‌പോര്‍ട്‌സ് സ്‌കൂളും അക്കാദമിയും തുടങ്ങാന്‍ ആലോചിക്കുന്നു; പ്രധാനമന്ത്രിയോട് പി വി സിന്ധു

By Web Team  |  First Published Aug 18, 2021, 5:19 PM IST

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പി വി സിന്ധു മനസുതുറന്നത്


ദില്ലി: ഭാവി കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ വിശാഖപട്ടണത്ത് സ്‌പോര്‍ട്‌സ് സ്‌കൂളും അക്കാദമിയും തുടങ്ങാന്‍ താല്‍പര്യപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒളിംപ്യന്‍ പി വി സിന്ധു. ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബാഡ്‌മിന്‍റണ്‍ സൂപ്പര്‍താരം മനസുതുറന്നത്. 

വിശാഖപട്ടണത്ത് ഒരു അക്കാദമിയും സ്‌പോര്‍ട്‌സ് സ്‌കൂളും തുടങ്ങാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ മത്സരരംഗത്തുള്ളതിനാല്‍ പിതാവായിരിക്കും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയെന്നും പി വി സിന്ധു പറഞ്ഞു. യുവതാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ വിശാഖപട്ടണത്ത് അക്കാദമി ഉടന്‍ തുടങ്ങുമെന്ന സൂചന സിന്ധു കഴിഞ്ഞ വെള്ളിയാഴ്‌ച നല്‍കിയിരുന്നു. കൃത്യമായ പിന്തുണയില്ലാത്തതുകൊണ്ടാണ് ഒട്ടേറെ യുവതാരങ്ങള്‍ പിന്നിലായിപ്പോവുന്നതെന്നും സിന്ധു പറഞ്ഞു. 

Latest Videos

കൂടിക്കാഴ്‌ചയ്‌ക്കിടെ പി വി സിന്ധുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐസ്‌ക്രീം സമ്മാനിച്ചിരുന്നു. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ താരങ്ങള്‍ക്കായി ഒരുക്കിയ പ്രഭാത ഭക്ഷണത്തില്‍ മോദി ഈ വാക്കുപാലിക്കുകയായിരുന്നു. 

ടോക്കിയോ ഒളിംപിക്‌സ് ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കല മെഡല്‍ നേടിയിരുന്നു. ഇതോടെ രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി സിന്ധു ചരിത്രം കുറിച്ചു. റിയോ ഒളിംപിക്‌സില്‍ സിന്ധു വെള്ളി നേടിയിരുന്നു. ടോക്കിയോയില്‍ മൂന്നാം സ്ഥാനക്കാരെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-13, 21-15. 

ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ്: റെക്കോര്‍‍ഡോടെ മിക്‌സഡ് റിലേ ടീം ഫൈനലില്‍

വിജയം തലയ്ക്കു പിടിക്കരുത്, പരാജയം മനസില്‍വെക്കരുത്; നീരജ് ചോപ്രയോട് പ്രധാനമന്ത്രി

എതിരാളി കടിച്ചിട്ടും പിടിവിടാതിരുന്നത് എന്തുകൊണ്ടെന്ന് രവികുമാര്‍ ദഹിയയോട് പ്രധാനമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!