രാജ്യത്തിന്‍റെ വലിയ പ്രതീക്ഷയോടെയാണ് ടി സി യോഹന്നാന്‍ മോൺഡ്രിയോള്‍ ഒളിംപിക്‌സില്‍ പങ്കെടുത്തത്. എന്നാല്‍ അദേഹം ഗെയിംസില്‍ ഇന്ത്യയുടെ നഷ്‌ടസ്വപ്‌നവും വേദനയുമായി മാറി. എന്തുകൊണ്ട്?
തിരുവനന്തപുരം: 1976ലെ മോൺട്രിയോൾ ഒളിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ടി സി യോഹന്നാൻ. ഇതിന് രണ്ട് വർഷം മുൻപ് നടന്ന ടെഹ്റാൻ ഏഷ്യാഡിൽ ലോംഗ് ജമ്പില്‍ എട്ട് മീറ്റർ ദൂരം മറികടക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന സുവർണ നേട്ടം സ്വന്തമാക്കിയതാണ് യോഹന്നാനെ ശ്രദ്ധകേന്ദ്രമാക്കിയത്.
എന്നാൽ യോഹന്നാൻ മോൺഡ്രിയോളിൽ ഇന്ത്യയുടെ നഷ്‌ടസ്വപ്‌നവും വേദനയുമായി മാറി. പരിക്കും മത്സരപരിചയക്കുറവുമാണ് അന്ന് തനിക്ക് തിരിച്ചടിയായതെന്ന് മലയാളി ഒളിംപ്യൻ ഓർക്കുന്നു. തൊട്ടുപിന്നാലെ എത്തിയ പരിക്ക് യോഹന്നാനെ സ്‌പോർട്സിനോട് വിടപറയാൻ നിർബന്ധിതനാക്കി. ടോക്യോ ഒളിംപിക്‌സിന് തിരിതെളിയാൻ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ തന്റെ ഓർമ്മകൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സ്‌പോർട്സ് ടൈമുമായി ഒളിംപ്യൻ ടി സി യോഹന്നാൻ പങ്കുവച്ചു.
undefined
കാണാം വീഡിയോ
ടോക്യോ ഒളിംപിക്‌സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡൽ ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. ഈ മാസം പതിനേഴിന് 90 പേര്‍ അടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘം ടോക്യോയിലേക്ക് തിരിക്കും. ഇരുപത്തിമൂന്നാം തിയതിയാണ് ടോക്യോയില്‍ കായികപൂരത്തിന് തുടക്കമാകുന്നത്.
ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്
നെയിൽ പോളിഷ് കൊണ്ട് വിരലുകളില്‍ ഒളിംപിക്‌സ് ചിഹ്നം; ശ്രദ്ധേയമായി പി വി സിന്ധുവിന്‍റെ ചിത്രം
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona