പ്രണോയ് ഫൈനലിൽ ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ നേരിടും
ബേസല്‍: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ (Swiss Open Super 300) മലയാളിതാരം എച്ച് എസ് പ്രണോയിക്ക് (HS Prannoy) ഇന്ന് കിരീടപ്പോരാട്ടം. പ്രണോയ് ഫൈനലിൽ ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ (Jonatan Christie) നേരിടും. 2016ലെ സ്വിസ് ഓപ്പൺ ചാമ്പ്യനായ പ്രണോയ് ലോക റാങ്കിംഗിൽ ഇരുപത്തിയാറും ജൊനാഥൻ എട്ടും റാങ്കുകാരാണ്. ഇരുവരും ഇതിന് മുൻപ് ആറ് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. പ്രണോയ് രണ്ടും ജൊനാഥൻ നാലും കളിയിൽ ജയിച്ചു.
ഇന്തോനേഷ്യയുടെ ആന്തോണി സിനിസുകയെ 21-19, 19-21, 21-18 എന്ന സ്‌കോറിലാണ് പ്രണോയ് വീഴ്‌ത്തിയത്. ഇന്ത്യയുടെ കെ.ശ്രീകാന്തിനെ തോൽപിച്ചാണ് ജൊനാഥൻ ഫൈനലിൽ എത്തിയത്.
Making it a special one as he defeated to reach the finals. https://t.co/uKYyyseKKo
— BAI Media (@BAI_Media)
undefined
വനിതകളിൽ പി വി സിന്ധു (PV Sindhu) ഫൈനലിൽ തായ് താരം ബുസാനനെ നേരിടും. തായ്‌ലന്‍ഡ് താരത്തെ 21-18, 15-21, 21-19 സ്‌കോറില്‍ തോല്‍പിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം. സിന്ധുവിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.
. with another big upset while with an amazing win moved into the finals at 🔥👏
Hard luck , comeback stronger 🙌 pic.twitter.com/zug4a1R8VQ
IPL 2022 : ഡബിള്‍ സണ്‍ഡേ! ഡല്‍ഹി-മുംബൈ, പഞ്ചാബ്-ബാംഗ്ലൂര്‍; ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍