ജയിച്ചവര്‍ക്കൊപ്പം പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണം: ഒളിംപ്യന്‍ പി ആർ ശ്രീജേഷ്

By Web Team  |  First Published Aug 16, 2021, 9:31 AM IST

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനമായിരുന്നു


ദില്ലി: കായിക മത്സരങ്ങളിൽ ജയിച്ചവരെ പോലെ തന്നെ പരാജയപ്പെട്ടവരെയും പ്രോത്സാഹിപ്പിക്കണമെന്ന് ഒളിംപ്യനും മലയാളി ഹോക്കി താരവുമായ പി ആർ ശ്രീജേഷ്. 'കഠിനമായ പരിശീലനത്തിന് ശേഷമാണ് ഒരാൾക്ക് ഒളിംപിക്‌സിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പ്രോത്സാഹനം ലഭിച്ചാൽ മാത്രമേ കൂടുതൽ പേർ കായിക രംഗത്തേക്ക് കടന്നുവരികയുള്ളൂ' എന്നും ശ്രീജേഷ് ഓർമ്മിപ്പിച്ചു. ഒളിംപിക്‌സിൽ പങ്കെടുത്ത മലയാളി താരങ്ങൾക്ക് ദില്ലിയിൽ ഒരുക്കിയ സ്വീകരണത്തിലാണ് ശ്രീജേഷ് ഇക്കാര്യം പറഞ്ഞത്.

ശ്രീജേഷ് ഇന്ത്യയുടെ വന്‍മതില്‍ 

Latest Videos

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയപ്പോള്‍ നിര്‍ണായകമായത് ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷിന്‍റെ പ്രകടനമായിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിക്കുകയായിരുന്നു ഇന്ത്യ. 1980ന് ശേഷം ആദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു. 

ഭാവിയില്‍ പരിശീലകനായി കാണാമെന്ന് ശ്രീജേഷ് 

'ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുക ലക്ഷ്യമാണ്. സംസ്ഥാനത്തെ കായിക താരങ്ങളെ ഒളിംപിക് മെഡൽ നേടാൻ പ്രാപ്‌തരാക്കും. പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം. ഒളിംപിക്‌സ് താരങ്ങൾക്ക് നേരത്തെ പാരിതോഷികം പ്രഖ്യാപിക്കുന്നത് പ്രോത്സാഹനവും സമ്മർദവും സൃഷ്‌ടിക്കും. കേരളത്തിലെ സ്വീകരണവും ആഘോഷവും ഒളിംപി‌ക് മെഡലിന്‍റെ മഹത്വം കൂടുതൽ മനസിലാക്കിത്തരുന്നതായും' ശ്രീജേഷ് നേരത്തെ പറഞ്ഞിരുന്നു. 

പേര് ശ്രീജേഷ് എന്നാണോ? വട്ടിയൂര്‍ക്കാവിലേക്ക് വന്നാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ, ഓഫര്‍ ഓഗസ്റ്റ് 31 വരെ

'ഞങ്ങൾക്ക് അഭിമാനം'; പി ആർ ശ്രീജേഷിന് അഭിനന്ദനമറിയിച്ച് മോഹൻലാൽ

'മെഡല്‍ സ്വീകരിച്ചപ്പോ ഇങ്ങനെ കൈ വിറച്ചിട്ടില്ല'; ശ്രീജേഷിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മമ്മൂട്ടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!