ഒളിംപിക് ടെന്നിസ്: മെദ്‌വദേവിന് മുന്നില്‍ പതറി, സുമിത് നഗല്‍ പുറത്ത്

By Web Team  |  First Published Jul 26, 2021, 1:06 PM IST

ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നഗല്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-2 6-1. കേവലം ഒരു മണിക്കൂറും ആറ് മിനിറ്റും മാത്രമാണ് മത്സരം നീണ്ടുനിന്നത്.
 


ടോക്യോ: ഇന്ത്യന്‍ താരം സുമിത് നഗല്‍ ഒളിംപിക് ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ പുറത്ത്. ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നഗല്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 6-2 6-1. കേവലം ഒരു മണിക്കൂറും ആറ് മിനിറ്റും മാത്രമാണ് മത്സരം നീണ്ടുനിന്നത്.

രണ്ട് സെറ്റിലും മെദ്‌വദേവിന്റെ ആധിപത്യമായിരുന്നു. ഒരിക്കല്‍ പോലും നഗലിനെ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ മെദ്‌വദേവ് സമ്മതിച്ചില്ല. ആദ്യ റൗണ്ടില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെന്നിസ് ഇസ്‌തോമിനെ തോല്‍പ്പിക്കാന്‍ നഗലിനായിരുന്നു. 6-4 6-7 6-4 എന്ന സ്‌കോറിനായിരുന്നു നഗലിന്റെ ജയം. നേരത്തെ വനിത ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ സാനിയ മിര്‍സ- അങ്കിത റെയ്‌ന സഖ്യം പുറത്തായിരുന്നു.

Latest Videos

ഇന്ന് പുരുഷ വിഭാഗം അമ്പെയ്ത്ത് ടീം ഇനത്തില്‍ ഇന്ത്യ പുറത്തായിരുന്നു. ദക്ഷിണ കൊറിയയോട് 6-0ത്തിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

click me!