2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ഇന്ത്യ ലോണ്‍ ബൗള്‍സില്‍ മത്സരിക്കുന്നുണ്ട്. സെമിയിലും ക്വാര്‍ട്ടറിലും പുറത്തായതാനാല്‍ ഈ കായിക ഇനം ആരും ശ്രദ്ധിച്ചില്ല. ഈ മെഡലോടെ ലോണ്‍ ബൗളിന്റെ ഭാവിയും ശോഭനമാകുമെന്നാണ് ഈ നാല്‍വര്‍ സംഘത്തിന്റെ പ്രതീക്ഷ.
ബിര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (CWG 2022) വനിതകളുടെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യ ചരിത്ര സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് വനിതകളുടെ ടീമിനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. പത്തിനെതിരെ പതിനേഴ് പോയിന്റ് പോയിന്റ് നേടിയാണ് ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ കായിക ചരിത്രത്തിലെ അതുല്യ നേട്ടമാണ് വിക്ടോറിയ പാര്‍ക്കില്‍ പിറന്നത്. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് വനിതകളാണ് സ്വര്‍ണത്തിളക്കം സ്വന്തമാക്കിയത്.
ഒരു പൊലീസുകാരി, റിട്ടയേര്‍ഡ് കായികാധ്യാപിക, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍, വനംവകുപ്പ് ഉദ്യോഗസ്ഥ എന്നിവവര്‍ ഒത്തുചേര്‍ന്നാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. ലവ്‌ലി ചൗബേ, പിങ്കി, രൂപ റാണി ടിര്‍ക്കി, നയന്‍മോനി സൈകിയ എന്നിവരാണ് ഈ ചരിത്രവനിതകള്‍. 42കാരിയായ ലവ്‌ലി ചൗബെ ജാര്‍ഖണ്ഡ് പൊലീസില്‍ കോണ്‍സ്റ്റബിളാണ്. മുന്‍ സ്പ്രിന്റര്‍ കൂടിയാണ് ലവ്‌ലി. 41കാരിയായ പിങ്കി ക്രിക്കറ്റ് മുന്‍ താരമാണ്. കൂടാതെ റിട്ടയേര്‍ഡ് കായികാധ്യാപികയും.
undefined
34 വയസ്സുള്ള കബഡി മുന്‍ താരം കൂടിയായ രൂപ റാണി നിലവില്‍ ജാര്‍ഖണ്ഡിലെ ജില്ലാ കായിക വകുപ്പ് ഉദ്യോഗസ്ഥയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥയായ 33 വയസ്സുള്ള നയന്‍മോനി സൈകിയ മുന്‍ ഭാരോദ്വഹന താരവും. പരിക്ക് കാരണമാണ് ലവ്‌ലിക്ക് അത്‌ലറ്റിക്‌സില്‍ നിന്നും നയന്‍മോനിക്ക് ഭാരോദ്വഹനത്തില്‍ നിന്നും വിരമിക്കേണ്ടി വന്നത്. എന്നാല്‍ ലോണ്‍ ബൗള്‍സ് അവര്‍ക്കൊരു പുത്തന്‍ കരിയര്‍ നല്‍കി. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ഇന്ത്യ ലോണ്‍ ബൗള്‍സില്‍ മത്സരിക്കുന്നുണ്ട്. സെമിയിലും ക്വാര്‍ട്ടറിലും പുറത്തായതാനാല്‍ ഈ കായിക ഇനം ആരും ശ്രദ്ധിച്ചില്ല. ഈ മെഡലോടെ ലോണ്‍ ബൗളിന്റെ ഭാവിയും ശോഭനമാകുമെന്നാണ് ഈ നാല്‍വര്‍ സംഘത്തിന്റെ പ്രതീക്ഷ.
ലോണ്‍ ബൗള്‍സ് എങ്ങനെ
നാല് പേരടങ്ങിയതാണ് ലോണ്‍ ബൗള്‍സ് ടീമിനത്തിലെ മത്സരം. ജാക്ക് അല്ലെങ്കില്‍ കിറ്റി എന്ന് വിളിക്കുന്ന ചെറിയ പന്തുകള്‍ ഉപയോഗിച്ചാണ് ത്രോ ചെയ്യേണ്ടത്. ഒന്നര കിലോയാണ് ഓരോ പന്തിന്റെ ഭാരം. ഒരു ഭാഗത്ത് ഭാരം കൂടുതലായതിനാല്‍ പന്തിന് വളഞ്ഞ് പുളഞ്ഞ് സഞ്ചരിക്കാനാവുമെന്നതിനാല്‍ ബയസ് ബോള്‍ എന്നും ഇതിനെ വിളിക്കാറുണ്ട്. ഓരോ എന്‍ഡില്‍ നിന്ന് ലക്ഷ്യത്തിലേക്ക് ഓരോ ടീമിനും എട്ട് ത്രോ വീതമാകും ഉണ്ടാകുക. ലക്ഷ്യത്തിനോട് ഏറ്റവും അടുത്ത് പന്തെത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പോയിന്റ് കിട്ടും. പതിനെട്ട് എന്‍ഡില്‍ നിന്നാണ് ത്രോകള്‍ ഉണ്ടാവുക. ഔട്ട് ഡോര്‍ മത്സരമായ ലോണ്‍ ബൗള്‍സ് പ്രകൃതിദത്ത പുല്‍ത്തകിടിയിലോ കൃത്രിമ ടര്‍ഫിലോ നടത്താറുണ്ട്.
അണ്ടർ 20 ലോക അത്‍ലറ്റിക്‌സ്: ചരിത്ര വെള്ളിയുമായി ഇന്ത്യയുടെ മിക്‌സ്‌ഡ് റിലേ ടീം, ഏഷ്യന്‍ റെക്കോര്‍ഡ്
1930ലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മുതല്‍ ഈ മത്സരം ഗെയിംസിന്റെ ഭാഗമാണ്. ലക്ഷ്യം നിര്‍ണയിക്കാനും അവിടേക്ക് പന്ത് എത്തിക്കാനുമുള്ള കളിക്കാരുടെ കഴിവാണ് പ്രധാനം. ഇംഗ്ലണ്ടിന് ഈ ഇനത്തില്‍ 51 മെഡലുകളുണ്ട്. ഓസ്‌ട്രേലിയക്ക് 50 മെഡലുകളും ദക്ഷിണാഫ്രിക്കക്ക് 44 മെഡലുകളുമുണ്ട്. ഈ മൂന്ന് രാജ്യങ്ങള്‍ തന്നെ ഈ മത്സര ഇനത്തില്‍ കാലങ്ങളായി ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ബര്‍മിംഗ്ഹാമിലെ ഇസ്വര്‍ണ നേട്ടത്തോടെ ഇന്ത്യയും ലോണ്‍ ബൗള്‍സില്‍ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.