തന്‍റെ മൂന്നാം ശ്രമത്തില്‍ 90.31 മീറ്റര്‍ ദൂരം താണ്ടിയ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ചാമ്പ്യനായി. ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ദേശീയ റെക്കോര്‍ഡിട്ടത്.
സ്‌റ്റോക്ക്‌ഹോം: സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍(Stockholm Diamond League) ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയെങ്കിലും ഇന്ത്യയുടെ ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര (Neeraj Chopra)ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തന്‍റെ മൂന്നാം ശ്രമത്തില്‍ 90.31 മീറ്റര്‍ ദൂരം താണ്ടിയ ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ചാമ്പ്യനായി. ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ദേശീയ റെക്കോര്‍ഡിട്ടത്. സീസണിലെ ആദ്യ മത്സരമായ പാവോ നൂർമി ഗെയിംസിൽ കുറിച്ച 89.30 മീറ്ററിന്‍റെ റെക്കോര്‍ഡാണ് സ്റ്റോക്ഹോമില്‍ നീരജ് മറികടന്നത്. അഞ്ചാം ശ്രമത്തില്‍ 89.08 മീറ്റര്‍ ദൂരം താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാ സ്ഥാനത്തെത്തി.
ആദ്യ റൗണ്ട് പോരാട്ടം കഴിഞ്ഞപ്പോള്‍ നീരജ് ആയിരുന്നു ഒന്നാമത്. യാക്കൂബ് വാള്‍ഡെക്ക്(88.59), ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്(86.39) നീരജിന് പിന്നിലായിരുന്നു. രണ്ടാം ശ്രമത്തില്‍ നീരജ് 84.37 മീറ്ററും യാക്കൂബ് 85.60 മീറ്ററും പീറ്റേഴ്സ് 84.49 മീറ്ററും പിന്നിട്ടു. മൂന്നാം ശ്രമത്തില്‍ നീരജ് 87.46 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ 90.31 മീറ്റര്‍ ദൂരം താണ്ടിയാണ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ഒന്നാമതെത്തിയത്. മീറ്റ് റെക്കോര്‍ഡോടെയായിരുന്നു പീറ്റേഴ്സിന്‍റെ നേട്ടം. തന്‍റെ ആദ്യ ത്രോയില്‍ നീരജിട്ട മീറ്റ് റെക്കോര്‍ഡാണ് പീറ്റേഴ്സ് മൂന്നാം ശ്രമത്തില്‍ മറികടന്നത്. നേരത്തെ തന്‍റെ ആദ്യ ശ്രമത്തില്‍ 89.94 മീറ്റര്‍ ദൂരം താണ്ടിയപ്പോള്‍ നീരജ് 2006ല്‍ നോര്‍വീജിയന്‍ താരം ആന്‍ഡ്രിയാസ് തോര്‍കില്‍ഡ്സെന്‍ കുറിച്ച മീറ്റ് റെക്കോര്‍ഡായ(89.78 മീറ്റര്‍) തിരുത്തിയിരുന്നു. ഇതാണ് പീറ്റേഴ്സ് 90 മീറ്റര്‍ പിന്നിട്ട് തിരുത്തിയത്.
undefined
നീരജിന്‍റെ നാലാം ശ്രമം 84.77 മീറ്ററില്‍ ഒതുങ്ങിയപ്പോള്‍ പീറ്റേഴ്സ് 85.03 ദൂരം താണ്ടി. അഞ്ചാം ശ്രമം പീറ്റേഴ്സ് എറിഞ്ഞില്ല. നീരജിന് അഞ്ചാം ശ്രമത്തില്‍ 86.67 ദൂരമെ താണ്ടാനായുള്ളു. അഞ്ചാം ശ്രമത്തില്‍ 89.08 മീറ്റര്‍ ദൂരം താണ്ടിയ ജൂലിയന്‍ വെബ്ബര്‍ മൂന്നാം സ്ഥാനം ഉറപ്പാക്കി. ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ യാക്കൂബിന്‍റെ അഞ്ചാം ശ്രമം ഫൗളായി.
അവസാന ശ്രമത്തില്‍ യാക്കൂബ് 87.36 മീറ്ററിലൊതുങ്ങി. അവസാന ശ്രമത്തില്‍ നീരജിന് 86.84 മീറ്ററെ താണ്ടാനായുള്ളു. സീസണിലെ ആദ്യ മത്സരമായ പാവോ നൂർമി ഗെയിംസിൽ 89.30 മീറ്റർ ദൂരത്തോടെ വെള്ളിയും ഫിൻലൻഡിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 86.69 മീറ്റർ ദൂരം കണ്ടെത്തി സ്വർണവും നീരജ് നേടിയിരുന്നു.