അടുത്ത മാസം ലോക ചാംപ്യന്‍ഷിപ്പിനുള്ള മികച്ച മുന്നൊരുക്കമായിരുന്നു ഡയമണ്ട് ലീഗിലൂടെ ശ്രീശങ്കര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ യുഎസ് വിസ നടപടികള്‍ക്കായി ഇന്ത്യയില്‍ തുടരേണ്ടതിനാല്‍ ശ്രീശങ്കറിന് സ്റ്റോക്ക്‌ഹോമിലേക്ക് പോകാനായില്ല.
തിരുവനന്തപുരം: സ്വന്തം ദേശീയറെക്കോര്‍ഡ് തിരുത്തുന്ന പ്രകടനമാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നതെന്ന് മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കര്‍ (M Sreeshankar). ഡയമണ്ട് ലീഗിലെ അവസരം നഷ്ടമായതില്‍ നിരാശയുണ്ടെങ്കിലും ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നതെന്നും ശ്രീശങ്കര്‍ പറഞ്ഞു. ജൂലൈ 15 മുതല്‍ അമേരിക്കയിലാണ് ലോക ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
അടുത്ത മാസം ലോക ചാംപ്യന്‍ഷിപ്പിനുള്ള മികച്ച മുന്നൊരുക്കമായിരുന്നു ഡയമണ്ട് ലീഗിലൂടെ ശ്രീശങ്കര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ യുഎസ് വിസ നടപടികള്‍ക്കായി ഇന്ത്യയില്‍ തുടരേണ്ടതിനാല്‍ ശ്രീശങ്കറിന് സ്റ്റോക്ക്‌ഹോമിലേക്ക് പോകാനായില്ല. ഗ്രീസിലെ രാജ്യാന്തര ജംപിങ് ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ മാസം 8.31 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്.
undefined
ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ആര് ഓപ്പണ്‍ ചെയ്യും? തലപുകഞ്ഞ് രാഹുല്‍ ദ്രാവിഡും സംഘവും
സീസണില്‍ 8.36 മീറ്റര്‍ ദൂരം കണ്ടെത്തിയ ഒളിംപിക് ചാംപ്യന്‍ ടെന്റോഗ്ലോയ്‌ക്കൊപ്പമുള്ള മത്സരം നഷ്ടമായതില്‍ നിരാശയുണ്ടെന്ന് ശ്രീശങ്കര്‍ പറയുന്നു. ''സ്വന്തം റെക്കോര്‍ഡിനോടാണ് മത്സരിക്കുന്നത്. 8.36.പേഴ്‌സണല്‍ ബെസ്റ്റ്. 8.30 കടന്നാല്‍ കിട്ടിയാല്‍ ഒരു മെഡല്‍ ഉറപ്പാക്കാമെന്ന് കരുതുന്നു. ദേശീയ റെക്കോര്‍ഡ് തിരുത്തിയാല്‍ തന്നെ സീസണില്‍ മറ്റൊരു മെഡല്‍ സ്വന്തമാക്കാമെന്നാണ ്പ്രതീക്ഷ. ടോക്കിയോ ഒളിംപിക്‌സിലെ നീരജ് ചോപ്രയുടെ സുവര്‍ണനേട്ടം കൂടുതല്‍ താരങ്ങള്‍ക്ക് പ്രചോദനമായി. കൂടുതല്‍ രാജ്യാന്തര അവസരങ്ങളുണ്ടാകുന്നത് ഒളിംപിക്‌സ് അടക്കമുള്ള വേദിയില്‍ ഗുണമാകും.'' ശ്രീശങ്കര്‍ പറഞ്ഞു.
''ഒളിംപിക് ചാംപ്യനടക്കമുള്ളവര്‍ക്കൊപ്പം മത്സരിക്കാനാകാത്തത് തിരിച്ചടിയാണ്.പക്ഷേ വിസ വിഷയത്തില്‍ അവസരം കിട്ടാത്തതാണ് തിരിച്ചടിയായത്. ആരെയും കുറ്റപ്പെടുത്താനാകില്ല. ടോക്കിയോയിലെ അനുഭവം മികച്ചതായിരുന്നു. പരിചയം അന്നത്തെ പരിചയമാണ് കൂടുതല്‍ മികവിലേക്ക് പോകാന്‍ ഗുണമായത്.'' ശ്രീശങ്കര്‍ വ്യക്തമാക്കി. പാരീസ് ഒളിംപിക്‌സ് തന്നെയാണ് ഏറ്റവും വലിയ സ്വപ്നമെന്നും താരം കൂട്ടിചേര്‍ത്തു.