ഹോക്കിയില്‍ ഇന്ത്യയുടെ പുത്തന്‍ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ശ്രീജേഷിനാവും; ഇതിഹാസത്തെ വാഴ്ത്തി മോദിയുടെ കത്ത്

By Web Team  |  First Published Sep 11, 2024, 4:33 PM IST

ശ്രീജേഷിന്റെ പ്രകടനത്തെ വാഴ്ത്തി താത്തിന് കത്തയിച്ചിരിക്കുയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി.


കൊച്ചി: പാരീസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുമ്പോള്‍ ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ഒളിംപിക്സോടെ താരം വിരമിക്കുകയും ചെയ്തു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്‌പെയ്‌നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.

ഇപ്പോള്‍ ശ്രീജേഷിന്റെ പ്രകടനത്തെ വാഴ്ത്തി താത്തിന് കത്തയിച്ചിരിക്കുയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. ശ്രീജേഷ് ഇന്ത്യയെ കാക്കുമെന്ന് എപ്പോഴും ആരാധകര്‍ വിശ്വസിച്ചു. നേട്ടങ്ങളിലും വിനയം കൈവിടാതിരുന്നത് ശ്രീജേഷിന്റെ സവിശേഷതയാണെന്നും പ്രധാനമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ജൂനിയര്‍ ടീം പരിശീലക പദവി ചുമതലയേറ്റെടുക്കുന്ന ശ്രജേഷിന് മോദി ആശംസകള്‍ നേര്‍ന്നു. ലോകം കീഴടക്കുന്ന പുതുതലമുറയെ ശ്രീജേഷ് രൂപപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്ന് മോദി കത്തില്‍ കുറിച്ചു. പാരിസ് ഒളിംപിക്‌സ് വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം ശ്രീജേഷും കുടുംബവും പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു. കത്ത് ലഭിച്ച കാര്യം ശ്രീജേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പോസ്റ്റ് കാണാം...

Latest Videos

undefined

കഴിഞ്ഞ ദിവസം കേരള ഹോക്കി അസോസിയേഷനെതിരെ ശ്രീജേഷ് സംസാരിച്ചിരുന്നു. തന്റെ പേരിലുള്ള സ്റ്റേഡിയം വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണെന്ന് ശ്രീജേഷ് പറഞ്ഞു. ''കേരളത്തില്‍ അസ്ട്രോ ടര്‍ഫ് തുടങ്ങുന്നത് അസാധ്യമായ കാര്യമാണ്. അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണം. താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ല. ശ്രീജേഷ് വരാത്തതു കൊണ്ടല്ല ഇത്രയും നാളും ഒരു അസ്ട്രോ ടര്‍ഫ് വരാത്തത്. അതിനുവേണ്ടി ആരും പരിശ്രമിച്ചില്ല. എപ്പോഴും കൂടെ നില്‍ക്കാന്‍ താന്‍ ഒരുക്കമാണ്. പക്ഷെ അത് ശ്രീജേഷിന്റെ മാത്രം ചുമതല ആണെന്ന് പറയരുത്.'' ശ്രീജേഷ് വ്യക്തമാക്കി.

ആ മൂന്ന് പേരെ മറികടക്കുക പ്രയാസം! ഓസീസിന് വെല്ലുവിളി ആയേക്കാവുന്ന ഇന്ത്യന്‍ താരങ്ങളെ കുറിച്ച് നതാന്‍ ലിയോണ്‍

എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്ന് ശ്രീജേഷ് പറഞ്ഞു. കേരള ഹോക്കി അസോസിയേഷനെതിരെയല്ല സംസാരിച്ചെതെന്നും ഹോക്കിയെ സ്‌നേഹിക്കുന്നുവെന്ന് നടിച്ച് ചിലര്‍ എതിരെ നില്‍ക്കുന്നുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു. കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ട്. ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് വിമര്‍ശിച്ചത്. തന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും ശ്രീജേഷ്.

click me!