ഫോഗട്ട് യഥാര്‍ത്ഥ പോരാളി! ഗുസ്തി താരത്തെ നേരിട്ട കണ്ട അനുഭവം പങ്കുവച്ച് ശ്രീജേഷ്

By Web Team  |  First Published Aug 13, 2024, 10:58 PM IST

നിശ്ചിത ഭാരത്തേക്കാള്‍ 100 ഗ്രാം കൂടിയതിനെ തുടര്‍ന്നാണ് ഫോഗട്ടിനെ ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കിയത്.


പാരീസ്: ഒളിംപിക്‌സിലെ വേദനയാണ് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാം ഗുസ്തിയില്‍ നിന്ന് താരത്തെ അയോഗ്യയാക്കുകയായിരുന്നു. നിശ്ചിത ഭാരത്തേക്കാള്‍ 100 ഗ്രാം കൂടിയതിനെ തുടര്‍ന്നാണ് ഫോഗട്ടിനെ ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യയാക്കിയത്. ഇപ്പോള്‍ ഫോഗട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഹോക്കിയില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പറായിരുന്ന മലയാളി താരം പി ആര്‍ ശ്രീജേഷ്.

ഫോഗട്ട് പോരാളിയാണെന്നാണ് ശ്രീജേഷ് പറയുന്നത്. ശ്രീജേഷിന്റെ വാക്കുകള്‍.. ''ഹോക്കി ടീമിന്റെ വെങ്കല മെഡല്‍ മത്സരത്തിന് മുമ്പ് ഞാന്‍ വിനേഷ് ഫോഗട്ടിനെ കണ്ടിരുന്നു. അവര്‍ ടീമിന് ആശംസകള്‍ നേര്‍ന്നു. നന്നായിട്ട് കളിക്കാനും നിര്‍ദേശിച്ചു. ഫോഗട്ട് തന്റെ വേദന മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിരുന്നു. ഫോഗട്ട് ഒരു യഥാര്‍ത്ഥ പോരാളിയാണ്.'' ശ്രീജേഷ് പറഞ്ഞു. ഒളിംപിക്‌സിന് ശേഷം ശ്രീജേഷ് ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ചിരുന്നു. വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ശ്രീജേഷ് ഇന്ത്യന്‍ ജേഴ്‌സി അഴിച്ചത്.

Latest Videos

undefined

ഫിറ്റ്‌നെസില്‍ കോലി 19കാരനെ തോല്‍പ്പിക്കും! രോഹിത്തിനേയും കോലിയേയും താരതമ്യം ചെയ്ത് ഹര്‍ഭജന്‍ സിംഗ്

അതേസമയം, അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി വീണ്ടും നീട്ടി. ഈമാസം 16നാണ് ഇക്കാര്യത്തില്‍ വിധി പറയുക. സാങ്കേതിക കാരണങ്ങളാല്‍ വിനേഷിന്റെ അപ്പീല്‍ തള്ളിപ്പോകുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. 

എന്നാല്‍ വിധി വരാന്‍ വൈകിയത് ഇന്ത്യന്‍ സംഘത്തിന്റെ സമ്മര്‍ദ്ദവും കോടതിയില്‍ അഭിഭാഷകര്‍ ഉന്നയിച്ച ശക്തമായ വാദങ്ങളും കണക്കിലെടുത്താണെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വിനേഷിനും ഇന്ത്യന്‍ ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുകയും ചെയ്തു.

click me!