ബാസ്കറ്റ്ബോൾ, ഫുട്ബോള്‍, വോളിബോള്‍, അത്‍ലറ്റിക്സ്, നീന്തൽ, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്‍ലിങ്, തെയ്ക്‍വോൺഡോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോഖോ, കനോയി കയാക്കിങ്, റോവിങ്, ഹോക്കി, ഹാൻഡ് ബാള്‍, സോഫ്റ്റ് ബാള്‍ , വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലേക്കാണ് സെലക്ഷൻ നടക്കുക.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്‍റെ കീഴിലുള്ള വിവിധ സ്പോർട്സ് അക്കാദമികളിലേക്ക് കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ കായികതാരങ്ങൾക്കായുള്ള മേഖലാതല സെലക്ഷൻ ഈമാസം 18, 19 തീയതികളിൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ബാസ്കറ്റ്ബോൾ, ഫുട്ബോള്‍, വോളിബോള്‍, അത്‍ലറ്റിക്സ്, ബോക്സിങ്, തുടങ്ങി 22 വിഭാങ്ങളിലേക്കാണ് സെലക്ഷൻ. 2023-24 അധ്യയനവർഷത്തെ ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് ജനുവരി 18നും അണ്ടര്‍ 14 വനിത ഫുട്ബോള്‍, ഡിഗ്രി ഒന്നാം ഒന്നാം വർഷത്തേക്കുള്ള കായിക താരങ്ങളുടെ സെലക്ഷൻ 19നും നടക്കും.
ബാസ്കറ്റ്ബോൾ, ഫുട്ബോള്‍, വോളിബോള്‍, അത്‍ലറ്റിക്സ്, നീന്തൽ, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്‍ലിങ്, തെയ്ക്‍വോൺഡോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോഖോ, കനോയി കയാക്കിങ്, റോവിങ്, ഹോക്കി, ഹാൻഡ് ബാള്‍, സോഫ്റ്റ് ബാള്‍ , വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലേക്കാണ് സെലക്ഷൻ നടക്കുക.
undefined
സെലക്ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ ജനുവരി 18ന് രാവിലെ എട്ടിന് സ്പോര്‍ട്സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കായികരംഗത്ത് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹാജരാകണം. ഇതിന് മുൻപ് www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റൽ പേര് രജിസ്റ്റർ ചെയ്യുകയും വേണം. കൂടുതൽ വിവരങ്ങൾക്ക്. 0497 2700485 നമ്പറിൽ വിളിക്കുക.
റെക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിക്കുന്ന വിരാട് കോലിക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍