സ്പെഷ്യൽ ഒളിമ്പിക്സിൽ ബാസ്ക്കറ്റ് ബോളിൽ ഇന്ത്യക്ക് മിന്നും ജയം സമ്മനിച്ച ടീമിലെ പ്രധാനിയാണ് ഗോകുൽ.
ഇടുക്കി: ജർമ്മനിയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ബാസ്ക്കറ്റ് ബോളിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിനെ നയിച്ചത് ഇടുക്കി ഉപ്പുതറക്കടുത്ത് കുവലേറ്റംകാരനായ ഗോകുൽ ഗോപിയാണ്. പരാധീനതകൾക്ക് നടുവിൽ നിന്നാണ് ഗോകുൽ ഇന്ത്യൻ ടീമിലെത്തിയത്. നല്ലൊരു മഴ പെയ്താൽ ഇടിഞ്ഞു വീഴാവുന്ന അടച്ചുറപ്പില്ലാത്ത ഈ വീട്ടിലെ പ്രതിസന്ധികൾ മറികടന്നാണ് ഗോകുൽ ഇൻഡ്യയെ സുവർണ്ണ നേട്ടത്തിലേക്ക് നയിച്ചത്. സ്പെഷ്യൽ ഒളിമ്പിക്സിൽ ബാസ്ക്കറ്റ് ബോളിൽ ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ച ടീമിലെ പ്രധാനിയാണ് ഗോകുൽ.
ഫൈനലിൽ പോർച്ചുഗലിനെ 6-1 നാണ് പരാജയപ്പെടുത്തിയത്. ഇതിൽ നാല് ബോളുകൾ ബാസ്ക്കറ്റിൽ വീഴ്ത്തിയത് ഗോകുൽ ഗോപിയാണ്. കണ്ടാൽ വലിയ കുഴപ്പമൊന്നും തോന്നില്ലെങ്കിലും വായിക്കാനും എഴുതാനും ഗോകുലിനാകില്ല. അതിനാലാണ് പഠനം ചാവറഗിരി സ്പെഷ്യൽ സ്ക്കൂളിലാക്കിയത്. ഗോകുലിന്റെ കഴിവുകൾ തിരിച്ചറിഞ്ഞത് ഇവിടുത്തെ കായിക അധ്യാപികയായ ജയ്നമ്മ ജോയിയാണ്. ചിട്ടയായ പരിശീലനത്തിലൂടെ കേരളത്തിനകത്തും പുറത്തുമായി നിരവധി മത്സരങ്ങളിൽ ഗോകുൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
undefined
ഗോകുലിന്റെ അച്ഛനുമമ്മയും കൂലിപ്പണിക്കാരാണ്. ഗോകുലിനെയും രണ്ടു സഹോദരങ്ങളെയും പഠിപ്പിക്കാനും സഹോദരിയുടെ വിവാഹത്തിനും പണം കണ്ടെത്തേണ്ടി വന്നതിനാൽ ഉള്ള വീട് തന്നെ അറ്റകുറ്റപ്പണി നടത്താൻ പോലും ഇവർക്കായില്ല. ആകെയുള്ള രണ്ട് മുറികളിലാണ് കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം. ഗോകുലിന്റെ വിജയത്തിൽ അനുമോദിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ വീട് നിർമ്മിക്കാൻ സഹായിക്കാമെന്ന് നൽകിയ വാഗ്ദാനത്തിലാണ് ഇനി ഇവരുടെ പ്രതീക്ഷ.
പിടിച്ചുനിന്നത് ദുള്‍ മാത്രം! ബംഗ്ലാദേശ് എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് കുഞ്ഞന്‍ സ്‌കോര്‍