ഫാഗർനെസ് ​ഗ്രാന്റ് മാസ്റ്റർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ്: പ്ര​ഗ്നാനന്ദയെ മറികടന്ന് നാരായണന് കിരീടം

By Web Team  |  First Published Oct 16, 2022, 7:45 PM IST

നാരായണനായിരുന്നു രണ്ടാം സീഡ്. ഒന്നാം സീഡായ പ്രഗ്നാനന്ദ ആറാം സ്ഥാനത്തെത്തി. അഭിമന്യു പുരാണിക് രണ്ടാം സ്ഥാനം നേടി. 


ഒസ്ലോ: നോർവേയിൽ നടന്ന ഫാഗർനെസ് ​ഗ്രാന്റ് മാസ്റ്റർ ഓപ്പൺ ചെസ് 2022 ചാമ്പ്യൻഷിപ്പിൽ എസ് എൽ നാരായണൻ ജേതാവായി. ഒന്നാം സീഡ് പ്ര​ഗ്നാനന്ദയെ മറികടന്നാണ് നാരായണൻ ജേതാവായത്. ഒക്ടോബർ ഒമ്പതിന് തുടങ്ങിയ ടൂർണമെന്റ് ഞായറാഴ്ചയാണ് അവസാനിച്ചത്. നാരായണനായിരുന്നു രണ്ടാം സീഡ്. ഒന്നാം സീഡായ പ്രഗ്നാനന്ദ ആറാം സ്ഥാനത്തെത്തി. അഭിമന്യു പുരാണിക് രണ്ടാം സ്ഥാനം നേടി. 

അഭിമന്യു പുരാണിക്കിനെയും ആന്റൺ ഡെംചെങ്കോയെയുടെയും കടുത്ത വെല്ലുവിളി മറികടന്നാണ് നാരായണൻ ജേതാവായത്. അഭിമന്യുവും ഡെംചെങ്കോയും ഒമ്പത് റൗണ്ടിൽ ഏഴ് പോയിന്റ് നേടിയെങ്കിലും ടൈ ബ്രേക്ക് നാരായണനെ തുണച്ചു. ആറര പോയിന്റുമായി ഇന്ത്യയുടെ മറ്റൊരു താരം എസ് പി സേതുരാമൻ നാലാം സ്ഥാനത്തെത്തി. ഡെന്മാർക്കിന്റെ മാഡ്‌സ് ആൻഡേഴ്‌സൺ 6 പോയിന്റുമായി അഞ്ചാമത് ഫിനിഷ് ചെയ്തു.  കളിക്കാരുടെ മികച്ച ടൈ ബ്രേക്കുമായി അഞ്ചാം സ്ഥാനത്താണ്. 

Latest Videos

click me!