മെയ്‌വഴക്കത്താല്‍ കായിക ലോകത്തെ അമ്പരപ്പിക്കാനുള്ള ഒരുക്കത്തില്‍ സിമോണ്‍ ബൈല്‍സ്

By Web Team  |  First Published Jul 18, 2024, 3:56 PM IST

ടോക്കിയോ ഒളിംപിക്‌സില്‍ സാധ്യമായ ആറ് സ്വര്‍ണവും സിമോണ്‍ ബൈല്‍സ് അമേരിക്കയിലേക്ക് കൊണ്ടു പോകുമെന്നാണ് പ്രതീക്ഷിച്ചത്.


പാരീസ്: ജിംനാസ്റ്റിക്‌സിലെ വിസ്മയമാണ് സിമോണ്‍ ബൈല്‍സ്. പാരിസിലും മെയ്‌വഴക്കത്താല്‍ കായിക ലോകത്തെ അമ്പരപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അമേരിക്കന്‍ താരം. ജിംനാസ്റ്റിക്‌സ് മത്സരത്തിന് ഇറങ്ങിയാല്‍ ജന്‍മനാടായ സ്പ്രിംഗിന്റെ പേരുപോലെയാണ് സിമോണ്‍ ബൈല്‍സ്. മെയ്വഴക്കത്തിന്റെ അവസാനവാക്ക്. ഒളിംപിക്‌സ് അരങ്ങേറ്റം 2016ല്‍ റിയോയില്‍. ഫ്‌ലോറിലും വോള്‍ട്ടിലും ബീമിലുമെല്ലാം അതുല്യ പ്രകടനം. നാട്ടിലേക്ക് മടങ്ങിയത് നാല് സ്വര്‍ണവും ഒരുവെങ്കലവുമായി.

ടോക്കിയോ ഒളിംപിക്‌സില്‍ സാധ്യമായ ആറ് സ്വര്‍ണവും സിമോണ്‍ ബൈല്‍സ് അമേരിക്കയിലേക്ക് കൊണ്ടു പോകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മനക്കരുത്തിന് ഇളക്കംതട്ടിയതോടെ മിക്ക മത്സരങ്ങളില്‍നിന്നും പിന്‍മാറിയ സിമോണ്‍ ബൈല്‍സിന്റെ നേട്ടം ഓരോ വെള്ളിയിലും വെങ്കലത്തിലും ഒതുങ്ങി. മൂന്നാം ഒളിംപിക്‌സിന് രണ്ടുംകല്‍പിച്ചാണ് ഇരുത്തിയേഴുകാരി. ഒരുക്കങ്ങള്‍ തകൃതി. ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലുമായി 27 സ്വര്‍ണമടക്കം ആകെ 37 മെഡലുകള്‍. പാരീസിലെ ലക്ഷ്യം സ്വര്‍ണവേട്ടയോടെ ജിംനാസ്റ്റിക്‌സിലെ എക്കാലത്തേയും മികച്ച വനിതാ താരമെന്ന പദവി.

Latest Videos

undefined

പാരീസ് ഒളിംപിക്‌സ് സിന്ധുവിന് കുറച്ച് കടുപ്പമാവും! കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി

click me!