2016ലെ റിയോ ഒളിംപിക്സിൽ എത്യോപ്യയുടെ അൽമാസ് അയാന കുറിച്ച 29 മിനിറ്റ് 17.45 സെക്കൻഡിന്റെ റെക്കോർഡാണ് സിഫാൻ ഒളിംപിക്സിന് തൊട്ടുമുൻപ് സ്വന്തമാക്കിയത്.
ആംസ്റ്റർഡാം: വനിതകളുടെ 10000 മീറ്റർ ഓട്ടത്തിൽ പുതിയ ലോകറെക്കോർഡ് കുറിച്ച് ഡച്ച് താരം സിഫാൻ ഹസ്സൻ. ഹോളണ്ടിൽ നടന്ന കോണ്ടിനെന്റൽ ടൂറിൽ 29 മിനിറ്റ് 6.82 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സിഫാൻ ലോക റെക്കോർഡ് കുറിച്ചത്.
2016ലെ റിയോ ഒളിംപിക്സിൽ എത്യോപ്യയുടെ അൽമാസ് അയാന കുറിച്ച 29 മിനിറ്റ് 17.45 സെക്കൻഡിന്റെ റെക്കോർഡാണ് സിഫാൻ ഒളിംപിക്സിന് തൊട്ടുമുൻപ് സ്വന്തമാക്കിയത്. 28കാരിയായ സിഫാൻ ദോഹയിൽ
നടന്ന ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ പതിനായിരം മീറ്ററിലും സ്വർണം നേടിയിരുന്നു.
ഏത്യോപ്യയിൽ ജനിച്ച സിഫാൻ പതിനഞ്ചാം വയസിൽ 2008ലാണ് നെതർലൻഡ്സിലെത്തിയത്. 2013ലാണ് സിറാന് ഡച്ച് പൗരത്വം ലഭിച്ചത്. കഴിഞ്ഞ വർഷമാണ് സിഫാൻ 10000 മീറ്ററിൽ പൗള റാഡ്ക്ലിഫിന്റെ യൂറോപ്യൻ റെക്കോർഡ് തകർത്തത്.