കോമണ്‍വെല്‍ത്ത് ഗെയിംസ്: ജൂഡോയില്‍ സുശീല ദേവിക്ക് വെള്ളി

By Gopalakrishnan C  |  First Published Aug 1, 2022, 10:19 PM IST

ദേശീയ മീറ്റുകളിലെല്ലാം ചാമ്പ്യനായിട്ടുള്ള സുശീലാ ദേവി 2014 ല്‍ ഗ്ലാസ്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി നേടിയിരുന്നു.


ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം ജൂഡോയില്‍ ഇന്ത്യയുടെ സുശീല ദേവി ലിക്മാബാമിന് വെള്ളി. 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സുശീലാ ദേവി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയിയോട് തോറ്റു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്.

ദേശീയ മീറ്റുകളിലെല്ലാം ചാമ്പ്യനായിട്ടുള്ള സുശീലാ ദേവി 2014 ല്‍ ഗ്ലാസ്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി നേടിയിരുന്നു. സെമിയില്‍ മൗറീഷ്യസിന്‍റെ പ്രസില്ല മൊറാന്‍ഡിനെയാണ് സുശീലാ ദേവി കടുത്ത പോരാട്ടത്തില്‍ മറികടന്നത്. 2015ലെ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സുശീലാ ദേവി നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെ സെമിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ജസ്‌ലീന്‍ സിങ് സെമിയില്‍ തോറ്റു.

Latest Videos

undefined

കോമൺവെൽത്ത് ഗെയിംസ്, ചരിത്രം കുറിച്ച് ലോൺ ബൗൾസ് ടീം, മെഡലുറപ്പിച്ച് സുശീല ദേവി; സജൻ പ്രകാശിന് നിരാശ

66 കിലോ ഗ്രാം വിഭാഗത്തില്‍ സ്കോട്ടിഷ് താരം ഫിന്‍ലെ അലനോട് തോറ്റാണ് ജസ്‌ലീന്‍ സിങ് ഫൈനിലെത്താതെ പുറത്തായത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജസ്‌ലീന്‍ ഇനി  മത്സരിക്കും. 2014ലെ ഗ്ലാസ്കോ ഗെയിംസില്‍ ജൂഡോയില്‍ നിന്ന് മാത്രം രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

ചരിത്രം തിരുത്തി ലോണ്‍ ബൗള്‍സ് ടീം

നേരത്തെ ലോൺ ബൗൾസ് വനിതാ ടീം ഇനത്തിൽ ഫൈനലിലെത്തി ഇന്ത്യ മെഡലുറപ്പിച്ചിരുന്നു. ലോക റാങ്കിംഗിങ്ങിൽ രണ്ടാം സ്ഥാനക്കാരായ  ന്യുസിലൻഡിനെയാണ് സെമിയിൽ ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത്. സ്കോര്‍ 16-13. ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ലവ്‌ലി ചൗബേ നയിക്കുന്ന ഇന്ത്യയുടെ നാലംഗ ടീമില്‍ പിങ്കി, നയന്‍മോമി സൈക്കിയ, രൂരാ റാണി ടിര്‍ക്കി എന്നിവരാണുള്ളത്.

ബോക്സിംഗ് ഫ്ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്സര്‍ അമിത് പംഗാല്‍ ക്വാര്‍ട്ടറിലെത്തി മെഡല്‍ പ്രതീക്ഷ ഉണര്‍ത്തി

click me!