ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹ മോചന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’– എന്നായിരുന്നു സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. സാനിയയയുടെ പോസ്റ്റിന് പിന്നാലെ പാക് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഇരുവരും വേർപിരിയാൻ സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സാനിയയോ മാലിക്കോ കുടുംബങ്ങളോ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ലാഹോര്‍: വിവിഹാമോചന വാര്‍ത്തകള്‍ക്കിടെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്ക് ജന്‍മദിനാശംസ നേര്‍ന്ന് ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്. ജന്‍മദിനാശംസകള്‍, സന്തോഷകരവം ആരോഗ്യപ്രദവുമായ ജീവിതം നേരുന്നു, ഈ ദിവസം ആഘോഷിക്കു എന്നായിരുന്നു മാലിക്കിന്‍റെ ട്വീറ്റ്. എന്നാല്‍ ഒമ്പത് മണിക്കൂര്‍ മുമ്പ് തന്നെ ടാഗ് ചെയ്ത് ട്വിറ്ററില്‍ ഷൊയ്ബ് മാലിക്കിട്ട ജന്‍മദിനാശംസ ട്വീറ്റിന് സാനിയ മിര്‍സ പ്രതികരിച്ചിട്ടില്ല.
Happy Birthday to you Wishing you a very healthy & happy life! Enjoy the day to the fullest... pic.twitter.com/ZdCGnDGLOT
— Shoaib Malik 🇵🇰 (@realshoaibmalik)ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണ് ഷൊയ്ബ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹ മോചന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ’– എന്നായിരുന്നു സാനിയ മിര്‍സയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. സാനിയ മിര്‍സയുടെ പോസ്റ്റിന് പിന്നാലെ പാക് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും ഇരുവരും വേർപിരിയാൻ സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും സാനിയ മിര്‍സയോ ഷൊയ്ബ് മാലിക്കോ ഇവരുടെ കുടുംബങ്ങളോ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു ടിവി ഷോയ്ക്കിടെ ഷൊയ്ബ് മാലിക്ക് സാനിയയെ കബളിപ്പിച്ചതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മകൻ ഇസ്ഹാൻ മിർസ മാലിക്കിന്‍റെ പിറന്നാളാഘോഷത്തിന്‍റെ ചിത്രം ഷൊയ്ബ് മാലിക് മുമ്പ് പങ്കുവെച്ചിരുന്നെങ്കിലും ഈ ചിത്രം സാനിയ പങ്കുവെച്ചിരുന്നില്ല.
സാനിയയും ഷുഐബും ദമ്പത്യത്തില്‍ പ്രശ്നമുണ്ടാക്കിയത് പാക് നടിയോ? ; വൈറലായി ആയിഷ ഒമര്‍
നേരത്തെയും സാനിയ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയും അഭ്യൂഹമുയർന്നിരുന്നു. മകനോടൊപ്പമുള്ള ചിത്രത്തിൽ പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നായിരുന്നു സാനിയ നൽകിയ അടിക്കുറിപ്പ്. ബന്ധത്തിൽ 2010 ഏപ്രിലിലാണ് സാനിയയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. ഇവർക്കു നാലു വയസ്സുള്ള കുട്ടിയുണ്ട്. ദുബായിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.