റിയോയിലെ തിരിച്ചടി പാഠമായി, ഈ മെഡല്‍ മീരാഭായ് ചാനു നേരത്തെ ഉറപ്പിച്ചത്

By Web Team  |  First Published Jul 24, 2021, 7:45 PM IST

നിശ്ചയദാർഢ്യം, അതാണ് മീരാഭായ് ചാനു. റിയോ ഒളിംപിക്സിൽ തിരിച്ചടിയുടെ അങ്ങേയറ്റം കണ്ട മീരാഭായ് ടോക്കിയോയിൽ ഇതിന് പകരംവീട്ടി. അഞ്ചുവർഷം മുൻപ് മെഡൽ പ്രതീക്ഷയുമായി ബ്രസീലിൽ എത്തിയ മീരാഭായിക്ക് മത്സരം പൂർത്തിയാക്കാൻ പോലുമായില്ല.


ടോക്യോ: ടോക്കിയോയിലേക്ക് പുറപ്പെടും മുൻപേ ഇന്ത്യ ഉറപ്പിച്ച മെഡലായിരുന്നു മീരാഭായ് ചാനുവിന്‍റേത്. ആ പ്രതീക്ഷ മീരാഭായ് തെറ്റിച്ചില്ല. റിയോ ഒളിംപിക്സിലെ തിരിച്ചടികൾക്കുള്ള മീരാഭായിയുടെ മറുപടികൂടിയാണ് ടോക്കിയോയിൽ കണ്ടത്.

നിശ്ചയദാർഢ്യം, അതാണ് മീരാഭായ് ചാനു. റിയോ ഒളിംപിക്സിൽ തിരിച്ചടിയുടെ അങ്ങേയറ്റം കണ്ട മീരാഭായ് ടോക്കിയോയിൽ ഇതിന് പകരംവീട്ടി. അഞ്ചുവർഷം മുൻപ് മെഡൽ പ്രതീക്ഷയുമായി ബ്രസീലിൽ എത്തിയ മീരാഭായിക്ക് മത്സരം പൂർത്തിയാക്കാൻ പോലുമായില്ല.

Latest Videos

2017ലെ ലോകചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കത്തോടെയായിരുന്നു പിന്നീടുള്ള തിരിച്ചുവരവ്. തൊട്ടടുത്തവർഷം കോമൺവെൽത്ത് ഗെയിംസിലും മീരാഭായിയെ മറികടക്കാൻ ആരുമുണ്ടായിരുന്നില്ല. ഇതിന്‍റെ തുടർച്ചയാണിപ്പോൾ ടോക്കിയോയിലും രാജ്യം അഭിമാനത്തോടെ കണ്ടത്.

റിയോയിലെ തിരിച്ചടിയാണ് തനിക്ക് വലിയ പാഠമായതെന്ന് ചാനു ടോക്യോയിലെ മെഡല്‍ നേട്ടത്തിനുശേഷം പറഞ്ഞു. 2016ല്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പക്ഷെ അതെനിക്ക് വലിയ പാഠമായിരുന്നു. എവിടെയൊക്കെയാണ് മെച്ചപ്പെടേണ്ടതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ടോക്യോയില്‍ മത്സരിക്കാനെത്തിയപ്പോള്‍ കുറച്ച് ആശങ്കയുണ്ടായിരുന്നു. എങ്കിലും എന്‍റെ കഠിനാധ്വാനത്തിന് ഒടുവില്‍ ഫലമുണ്ടായിരിക്കുന്നു-ചാനു പറഞ്ഞു.

മണിപ്പൂ‍ർ സ്വദേശിയായ മീരാഭായ് അവിചാരിതമായാണ് ഭാരോദ്വഹനത്തിൽ എത്തിയത്. ചെറുപ്പത്തിൽ സഹോദരനൊപ്പം വിറക് ശേഖരിക്കാൻ പോവുക പതിവായിരുന്നു. മിക്കപ്പോഴും സഹോദരനെക്കാൾ വിറക് മീരാഭായ് ചുമന്നു. ഇത് ശ്രദ്ധിച്ച സഹോദരനാണ് മീരാഭായിലെ ഒളിംപിക് ചാമ്പ്യനെ ആദ്യം കണ്ടത്.

നാട്ടുകാരിയായ കുഞ്ചറാണി ദേവിയെപ്പോലെയാവാൻ ആഗ്രഹിച്ച മീരാഭായിക്ക് കർണം മല്ലേശ്വരിയുടെ ചരിത്രനേട്ടം ഒളിംപിക് മെഡൽ എന്ന സ്വപ്നവും സമ്മാനിച്ചു. പിന്നീട് ഇത് സാക്ഷാത്കരിക്കാനുള്ള കഠിനപ്രയത്നത്തിലായിരുന്നു മീരാഭായ്. ആ പ്രയത്നം വെറുതെയായില്ല, രാജ്യത്തിന്‍റെ പ്രതീക്ഷയും

ഇത് സ്വപ്നനേട്ടം, നൂറുകോടി പ്രാര്‍ത്ഥനകള്‍ക്ക് നന്ദി: മീരാബായ് ചാനു

ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം

ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!