കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ തിരിച്ചുവന്നെങ്കിലും മുന്നേറാനായില്ല. കളക്കളത്തില്‍ നില്‍ക്കുന്നതിനേക്കാള്‍, അമ്മയുടെ റോള്‍ താന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് 40കാരി സെറീന പറഞ്ഞിരുന്നു.
ന്യൂയോര്‍ക്ക്: സെറീന വില്യംസ് യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ താരം അയ്‌ല ട്യോംല്യാനോവിച്ചിനോടാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടിവില്‍ സെറീന തോല്‍വി വഴങ്ങിയത്. 7-5, 6-7, 6-1 എന്ന സ്‌കോറിനായിരുന്നു തോല്‍വി. യുഎസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു സെറീന.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ തിരിച്ചുവന്നെങ്കിലും മുന്നേറാനായില്ല. കളക്കളത്തില്‍ നില്‍ക്കുന്നതിനേക്കാള്‍, അമ്മയുടെ റോള്‍ താന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് 40കാരി സെറീന പറഞ്ഞിരുന്നു. 40കാരിയായ സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടതിങ്ങനെ... ''ഞാന്‍ ടെന്നിസ് കരിയര്‍ വേണ്ടുവോളം ആസ്വദിച്ചു. എന്നാലിപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള ഒന്നില്‍ നിന്ന് വിട്ടുനില്‍ക്കുയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാനൊരു അമ്മയാണ്. മകളുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാം.'' സെറീന പറഞ്ഞു.
undefined
ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറില്‍ ഇനി തീ പാറും, ഇന്ത്യയുടെയും മറ്റ് ടീമുകളുടെയും മത്സരക്രമം ഇങ്ങനെ
27 വര്‍ഷം നീണ്ട ടെന്നീസ് ജീവിതം. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍. സംഭവബഹുലമായ ചരിത്രപരമായ കായികജീവിതത്തില്‍ നിന്ന് വഴിപിരിയുന്നതിന്റെ സൂചനകള്‍ സെറീന നല്‍കിയത് ഈ മാസം ആദ്യമാണ്. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടം കണ്ട കോര്‍ട്ടില്‍ നിന്ന് വിരമിക്കാനായിരുന്നു സെറീനയുടെ തീരുമാനം. അന്ന് ഫൈനലില്‍ തോല്‍പിച്ചത് ജീവിതത്തിലും സ്പോര്‍ട്സിലും വഴികാട്ടിയും മാതൃകയുമായ സഹോദരി വീനസിനെ. 319 ആഴ്ച ലോകത്ത് ഒന്നാംനമ്പര്‍ താരമായിരുന്ന, 23 ഗ്രാന്‍ഡ് സ്ലാം നേട്ടമെന്ന നേട്ടം സ്വന്തമായുള്ള സെറീന.
മറേ യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്
യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ആന്‍ഡി മറേയ്ക്ക് അടിതെറ്റി. മൂന്നാം റൗണ്ടില്‍ മത്തേയു ബരെറ്റീനി യാണ് മറേയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-4, 7-6, 6-3. പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മൂന്നാം സീഡ് അല്‍കരാസ് ഇന്നിറങ്ങും. ബ്രൂക്‌സ്‌ബേയാണ് എതിരാളി.