ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ മിക്‌സ്ഡ് റിലേയില്‍ വെങ്കലം; ഇന്ത്യക്ക് അഭിനന്ദനമറിയിച്ച് കോ

By Web Team  |  First Published Aug 20, 2021, 10:20 AM IST

നെയ്‌റോബിയില്‍ നടക്കുന്ന ലോക യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് മിനിറ്റ് 20.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് എസ് ഭരത്, പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരുള്‍പ്പെട്ട മിക്‌സ്ഡ് റിലേ ടീം വെങ്കലം നേടിയത്.
 


നെയ്‌റോബി: ഇരുപത് വയസില്‍ താഴെയുള്ളവരുടെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ മിക്‌സ്ഡ് റിലേയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് സെബാസ്റ്റ്യന്‍ കോ. അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ വന്‍മുന്നേറ്റമാണ് നടത്തുന്നതെന്നും ലോക അത്‌ലറ്റിക്‌സ് തലവന്‍ പറഞ്ഞു.

നെയ്‌റോബിയില്‍ നടക്കുന്ന ലോക യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് മിനിറ്റ് 20.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് എസ് ഭരത്, പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരുള്‍പ്പെട്ട മിക്‌സ്ഡ് റിലേ ടീം വെങ്കലം നേടിയത്. ഇതിന് ശേഷമാണ് ലോക അത്‌ലറ്റിക്‌സ് തലവനും ബ്രിട്ടന്റെ ഇതിഹാസ അത്‌ലറ്റുമായ സെബാസ്റ്റ്യന്‍ കോ ഇന്ത്യന്‍താരങ്ങളെ അഭിനന്ദിച്ചത്.

Latest Videos

ലോക യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന നാലാമത്തെ മെഡല്‍ കൂടിയായിരുന്നു ഇത്. ഹീറ്റ്‌സില്‍ മലയാളിതാരം അബ്ദുല്‍ റസാഖും ടീമിന്റെ ഭാഗമായിരുന്നു. 

1980ലെ മോസ്‌കോ ഒളിംപിക്‌സിലും 1984ലെ ലോസാഞ്ചലസ് ഒളിംപിക്‌സിലും 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടുള്ള സെബാസ്റ്റ്യന്‍ കോയുടെ അമ്മ ടിന ഏഞ്ചല ലാല്‍ ഇന്ത്യന്‍ വംശജയാണ്.

click me!