പുരുഷ ബാഡ്മിന്റണ്‍: ജയിച്ചിട്ടും സാത്വിക്- ചിരാഗ് ഡബിള്‍സ് സഖ്യം പുറത്ത്

By Web Team  |  First Published Jul 27, 2021, 1:08 PM IST

ഷൂട്ടിംഗ് പോയിന്റിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യക്ക്. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ മത്സരിച്ച നാല് ടീമും ഇന്ന് പുറത്തായി.


ടോക്യോ: പുരുഷ ഡബിള്‍സ് ബാഡ്മിന്റണില്‍ സാത്വികസായ്‌രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി ഷെട്ടി ജയിച്ചെങ്കിലും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. അതേസമയം ഷൂട്ടിംഗ് പോയിന്റിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യക്ക്. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ മത്സരിച്ച നാല് ടീമും ഇന്ന് പുറത്തായി.

ബ്രിട്ടന്റെ സീന്‍ വെന്‍ഡി- ബെന്‍ ലെയ്ന്‍ സഖ്യത്തെയാണ് ഇന്ത്യയുടെ സാത്വിക്- ചിരാഗ് ജോഡി തോല്‍പ്പിച്ചത്. 21-17, 21-19 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ  ജയം. എന്നാല്‍ ഗ്രൂപ്പില്‍ ചൈനീസ് തായ്‌പേയ് ഇന്തോനേഷ്യയെ തോല്‍പ്പിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി. മാത്രമല്ല, ഗ്രൂപ്പില്‍ ഇന്ത്യ ഇന്തോനേഷ്യയോട് തോറ്റതും വിനയായി.

Latest Videos

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ദയനീയമായിരുന്നു ഇന്ത്യയുടെ പ്രകടനം. മിക്‌സ്ഡ് ഇനത്തില്‍ ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍- ഇലവേനില്‍ വാളറിവന്‍ സഖ്യത്തിന് 12-ാം സ്ഥാനത്തെത്താന്‍ മാത്രമാണ് സാധിച്ചത്. പിന്നീടുവന്ന അഞ്ജും മൊദുഗില്‍- ദീപക് കുമാര്‍ ജോഡി് 19-ാം സ്ഥാനത്താണ് അവസാനിപ്പിച്ചത്.

മനു ഭാകര്‍- സൗരഭ് ചൗധരി സഖ്യം യോഗ്യതാ റൗണ്ടില്‍ പുറത്തായിരുന്നു. 17-ാം സ്ഥാനത്താണ് ഇരുവരും ഫിനിഷ് ചെയ്തത്. അഭിഷേക് വര്‍മ- യശസ്വിന് ദേശ്വള്‍ സഖ്യത്തിനും കൂടതലൊന്നും ചെയ്യാന്‍ സാധിച്ചില്ല.

click me!