'അതെ ഞാൻ സ്വവർ​ഗാനുരാ​ഗിയാണ്, പങ്കാളി ​ഗർഭിണി‌യായി'; വിശേഷം പങ്കുവെച്ച് മുൻ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ

By Web Team  |  First Published Feb 23, 2023, 11:18 PM IST

2022ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. 2022 നവംബറിൽ ആദ്യ ചിത്രം  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വെളിപ്പെടുത്തലിന് പിന്നാലെ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം രം​ഗത്തെത്തി.


ലണ്ടൻ: പങ്കാളി ​ഗർഭിണിയായി വിശേഷം പങ്കുവെച്ച് ഇം​ഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ. സോഷ്യൽമീഡിയയിലൂടെയാണ് സാറ കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷം അറിയിച്ചത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കാളി ഡയാനക്കൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റ് ചെയ്തു. ഒരു അമ്മയാകുക എന്നത് എന്റെ പങ്കാളിയുടെ സ്വപ്നമാണ്. യാത്ര അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഡയാന ഒരിക്കലും ആ​ഗ്രഹം ഉപേക്ഷിച്ചില്ല. അവൾ ഏറ്റവും മികച്ച അമ്മയായിരിക്കുമെന്ന് എനിക്കറിയാം, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

'19 ആഴ്ചകൾ കഴിഞ്ഞാൽ ജീവിതം വളരെ വ്യത്യസ്തമായിരിക്കും! നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു'- ടെയ്ലർ കുറിച്ചു.  2019ൽ, ടെയ്‌ലർ മാനസികാരോ​ഗ്യ പ്രശ്നങ്ങൾ കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സാറ ടെയ്ലർ വിരമിച്ചിരു. 2021ൽ ടി-10 ലീ​ഗിൽ അബുദാബിയുടെ സഹപരിശീലകയായി പുരുഷ ടീമിന്റെ പരിശീലകയായി മാറിയിരുന്നു. ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നുള്ള ഡയാന മെയിൻ യുബിഎസ് നിയോയിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.

Latest Videos

undefined

2022ലാണ് ഇരുവരും ഡേറ്റിങ് ആരംഭിച്ചത്. 2022 നവംബറിൽ ആദ്യ ചിത്രം  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. വെളിപ്പെടുത്തലിന് പിന്നാലെ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി താരം രം​ഗത്തെത്തി. താൻ ഒരു സ്വവർ​ഗാനുരാ​ഗിയാണെന്നും സന്തോഷവാതിയാണെന്നും അവർ ട്വീറ്റ് ചെയ്തു. ഓരോ കുടുംബവും വ്യത്യസ്തമാണ്. കുഞ്ഞിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നു ഐവിഎഫ് വഴി അജ്ഞാതനായ ഡോണറിൽ നിന്നാണ് പങ്കാളി ​ഗർഭിണിയായതെന്നും സാറ വ്യക്തമാക്കി. 

 

Yes I am a lesbian, and have been for a very long time. No it's not a choice. I am in love and happy, that's what matters.

Every family is different...how it operates and how it looks. Educate yourself before passing judgement. The baby will be loved and supported...

— Sarah Taylor (@Sarah_Taylor30)
click me!