ഓസ്‌ട്രേലിയന്‍ ഓപ്പണിന് തയ്യാറെടുത്ത് സാനിയ മിര്‍സ; മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരത്തോടൊപ്പം മത്സരിക്കും

By Web Team  |  First Published Jan 6, 2023, 4:46 PM IST

മഹാരാഷ്ട്ര ഓപ്പണോടെ സീസണ് തുടക്കമിട്ട ബൊപ്പണ്ണ തന്നെയാണ് സാനിയക്കൊപ്പം മത്സരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്. നിലവില്‍ ദുബായ് വേള്‍ഡ് ടെന്നിസ് ലീഗില്‍ മത്സരിക്കുകയാണ് സാനിയ.


ദുബായ്: വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ഇന്ത്യയുടെ വനിതാ ടെന്നിസ് താരം സാനിയ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തും. മിക്‌സ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ കളിക്കുക. കഴിഞ്ഞ വര്‍ഷത്തേത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെയായിരുന്നത്. 2021 വിംബിള്‍ഡനിലാണ് സാനിയ- ബൊപ്പണ്ണ സഖ്യം അവസാനമായി ഒന്നിച്ചു കളിച്ചത്.

മഹാരാഷ്ട്ര ഓപ്പണോടെ സീസണ് തുടക്കമിട്ട ബൊപ്പണ്ണ തന്നെയാണ് സാനിയക്കൊപ്പം മത്സരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്. നിലവില്‍ ദുബായ് വേള്‍ഡ് ടെന്നിസ് ലീഗില്‍ മത്സരിക്കുകയാണ് സാനിയ. ടൂര്‍ണമെന്റിന്റെ വനിത വിഭാഗം ഡബിള്‍സിലും സാനിയ മത്സരിക്കും. 25ാാം റാങ്കിലുള്ള സാനിയയ്ക്ക് 11ാം റാങ്കിലുള്ള കസാഖ്സ്ഥാന്‍ താരം അന്ന ഡാനിലിനയാണ് പങ്കാളി. അതേസമയം, പുരുഷ ഡബിള്‍സില്‍ ബൊപ്പണ്ണയ്ക്ക് മാത്യൂ എബ്ഡനാണ് പങ്കാളി. 

Latest Videos

undefined

തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ സാനിയ പറഞ്ഞതിങ്ങനെയായിരുന്നു. ''എനിക്ക് പറയാനുള്ളത് അത്ര നല്ല വാര്‍ത്തയൊന്നുമല്ല. രണ്ടാഴ്ച്ച മുമ്പ് കാനഡ ഓപ്പണിനിടെ എന്റെ കൈ മുട്ടിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് പറയുന്നത് മറ്റൊന്നാണ്. കുറച്ച് ആഴ്ച്ച ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കണം.യു എസ് ഓപ്പണില്‍ നിന്നും പിന്‍വാങ്ങുന്നു. മോശം സമയത്താണ് പരിക്കേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം വരും.'' സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു.

മൂന്ന് വയസുകാരന്‍ മകനെയും കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു. ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ സ്വന്തമാക്കി. വനിതാ ഡബിള്‍സില്‍ മൂന്നും മിക്സഡ് ഡബിള്‍സില്‍ മൂന്നും ഉള്‍പ്പെടെയാണ് സാനിയയുടെ ആറ് ഗ്രാന്‍സ്ലാം നേട്ടങ്ങള്‍. വനിതാ ഡബിള്‍സില്‍ 2016ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, 2015ലെ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ സാനിയ മിക്സഡ് ഡബിള്‍സില്‍ 2009ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, 2012ലെ ഫ്രഞ്ച് ഓപ്പണ്‍, 2014ലെ യുഎസ് ഓപ്പണ്‍ കിരീടങ്ങളും നേടി.

ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത, സൂപ്പര്‍ ഓള്‍ റൗണ്ടര്‍ തിരിച്ചെത്തുന്നു

click me!