ഇടവേളക്കുശേഷമുള്ള തിരിച്ചുവരവില്‍ സാനിയക്ക് വിജയത്തുടക്കം

By Web Team  |  First Published Mar 2, 2021, 12:02 AM IST

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തര്‍ ഓപ്പണില്‍ തന്നെയാണ് സാനിയ അവസാനമായി കോര്‍ട്ടിലിറങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ കോവിഡ് ബാധിതയായ സാനിയ രോഗമുക്തി നേടിയശേഷമാണ് ഇത്തവണ വീണ്ടും ഖത്തര്‍ ഓപ്പണില്‍ പോരാട്ടത്തിനിറങ്ങിയത്.

ദോഹ: ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ സാനിയ മിര്‍സക്ക് ഖത്തര്‍ ഓപ്പണില്‍ വിജയത്തുടക്കം. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സ്ലൊവേനിയയുടെ അന്ദ്രെജ ക്ലെപാക് സഖ്യം യുക്രൈന്‍ ജോഡിയായ നാദിയ കിച്നോക്ക്-ല്യൂഡ്മൈല കിച്നോക്ക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. സ്കോര്‍ 6-4 6-7(5) 10-5.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഖത്തര്‍ ഓപ്പണില്‍ തന്നെയാണ് സാനിയ അവസാനമായി കോര്‍ട്ടിലിറങ്ങിയത്. ഈ വര്‍ഷം ജനുവരിയില്‍ കോവിഡ് ബാധിതയായ സാനിയ രോഗമുക്തി നേടിയശേഷമാണ് ഇത്തവണ വീണ്ടും ഖത്തര്‍ ഓപ്പണില്‍ പോരാട്ടത്തിനിറങ്ങിയത്.

Latest Videos

ആദ്യ സെറ്റില്‍ കാര്യമായ പോരാട്ടമില്ലാതെ സ്വന്തമാക്കിയ സാനിയ സഖ്യം രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം അതിജീവിച്ചാണ് ജയിച്ചു കയറിയത്. രണ്ടാം സെറ്റില്‍ യുക്രൈന്‍ ജോഡി 3-1ന്‍റെ ലീഡെടുത്തെങ്കിലും തിരിച്ചടിച്ച സാനിയ സഖ്യം സെറ്റ് ടൈ ബ്രേക്കറിലെത്തിച്ച് സെറ്റും മത്സരവും സ്വന്തമാക്കി.

click me!