'എന്‍റെ എല്ലാ തെറ്റുകുറ്റങ്ങളും നിങ്ങള്‍ പൊറുക്കണം'... ഹജ്ജ് തീര്‍ത്ഥാടനത്തിനൊരുങ്ങി സാനിയ മിര്‍സ

By Web Team  |  First Published Jun 9, 2024, 6:33 PM IST

ഞാൻ ഭാഗ്യവതിയാണ്, അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഈ ജീവിതയാത്ര ആരംഭിക്കുമ്പോൾ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും എന്നെയും ഉള്‍പ്പെടുത്തുണം.


ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ഹജ്ജ് തീര്‍ത്ഥാടനത്തിനൊരുങ്ങുന്നു. പുതിയൊരു മനുഷ്യനായി തിരിച്ചുവരാമെന്ന പ്രതീക്ഷയുമായി ഹജ്ജ് തീര്‍ഥാനടത്തിനൊരുങ്ങുകയാണെന്ന കാര്യം സാനിയ തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചത്. എന്‍റെ പ്രിയപ്പെട്ടവരോട്, ഹജ്ജ് എന്ന പരിശുദ്ധ കര്‍മം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പട്ടവളായി മാറിയിരിക്കുന്നു. ഈ പുതിയ അനുഭവത്തിനായി ഞാൻ തയ്യാറെടുക്കുമ്പോൾ, എന്‍റെ ഭാഗത്തു നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയപൂർവ്വം നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്‍റെ പ്രാർത്ഥനകൾ അള്ളാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ ഈ പാതയിൽ തന്നെ നയിക്കുമെന്നും പ്രതീക്ഷിക്കുന്നതായും സാനിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

ഞാൻ ഭാഗ്യവതിയാണ്, അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഈ ജീവിതയാത്ര ആരംഭിക്കുമ്പോൾ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും എന്നെയും ഉള്‍പ്പെടുത്തുണം. എളിമയുള്ള ഹൃദയവും ശക്തമായ ഈമാനുമുള്ള ഒരു പുതിയ മനുഷ്യനായി മടങ്ങിവരാനകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും സാനിയ കുറിച്ചു. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ അഞ്ച് മാസം മുമ്പാണ് പാക് ക്രിക്കറ്റ് താരം ഷൊയൈബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

Latest Videos

undefined

കോലിയുടെ അടുത്തൊന്നുമില്ല, എന്നിട്ടാണോ താരതമ്യം, ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം

ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സാനിയ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പൺ മിക്സ്ഡ് ഡബിള്‍സ് ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പം മത്സരിച്ച് തോറ്റതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2009ല്‍ മഹേഷ് ഭൂപതിക്കൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മിക്സ്ഡ് ഡബിള്‍സ് കിരീടം നേടി തുടങ്ങിയ സാനിയ 2012ലെ ഫ്രഞ്ച് ഓപ്പണിലും 2014ലെ യുഎസ് ഓപ്പണിലും മിക്സഡ് ഡബിള്‍സ് കിരീടം നേടി. മാര്‍ട്ടീന ഹിംഗിസിനൊപ്പം 2015ല്‍ വനിതാ ഡബിള്‍സില്‍ വിംബിള്‍ഡണും യുഎസ് ഓപ്പണും 2016ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും നേടിയ സാനിയ ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയുമായിരുന്നു.

🤲🏽❤️🕋 pic.twitter.com/oKOnQ0FInU

— Sania Mirza (@MirzaSania)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!