പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറിയെന്നും സാനിയ സന്ദേശത്തില്‍ പറയുന്നുണ്ട്. കാനഡ ഓപ്പണില്‍ കളിക്കുമ്പോഴാണ് സാനിയക്ക് പരിക്കേറ്റത്. ഇതോടെ വിരമിക്കല്‍ തീരുമാനത്തിലും മാറ്റം വരുമെന്നും താരം വ്യക്തമാക്കി.
ഹൈദാരാബാദ്: പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം വൈകിപ്പിച്ച് ഇന്ത്യന്‍ വനിതാതാരം സാനിയ മിര്‍സ. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലാണ് താരം ഇക്കാര്യം അറിയിച്ചത്. പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറിയെന്നും സാനിയ സന്ദേശത്തില്‍ പറയുന്നുണ്ട്. കാനഡ ഓപ്പണില്‍ കളിക്കുമ്പോഴാണ് സാനിയക്ക് പരിക്കേറ്റത്. ഇതോടെ വിരമിക്കല്‍ തീരുമാനത്തിലും മാറ്റം വരുമെന്നും താരം വ്യക്തമാക്കി.
നേരത്തെ സീസണ്‍ അവസാനത്തോടെ ടെന്നിസില്‍ വിരമിക്കുമെന്നാണ് സാനിയ പറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നതിങ്ങനെ... ''എനിക്ക് പറയാനുള്ളത് അത്ര നല്ല വാര്‍ത്തയൊന്നുമല്ല. രണ്ടാഴ്ച്ച മുമ്പ് കാനഡ ഓപ്പണിനിടെ എന്റെ കൈ മുട്ടിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് പറയുന്നത് മറ്റൊന്നാണ്. കുറച്ച് ആഴ്ച്ച ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കണം.യു എസ് ഓപ്പണില്‍ നിന്നും പിന്‍വാങ്ങുന്നു. മോശം സമയത്താണ് പരിക്കേല്‍ക്കുന്നത്. അതുകൊണ്ടുതന്നെ വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം വരും.'' സാനിയ കുറിച്ചിട്ടു.
undefined
നേരത്തെ, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണൊടുവില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്. മൂന്ന് വയസുകാരന്‍ മകനെയും കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു.
ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സാനിയ സ്വന്തമാക്കി. വനിതാ ഡബിള്‍സില്‍ മൂന്നും മിക്‌സഡ് ഡബിള്‍സില്‍ മൂന്നും ഉള്‍പ്പെടെയാണ് സാനിയയുടെ ആറ് ഗ്രാന്‍സ്ലാം നേട്ടങ്ങള്‍. വനിതാ ഡബിള്‍സില്‍ 2016ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2015ലെ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ സാനിയ മിക്‌സഡ് ഡബിള്‍സില്‍ 2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2012ലെ ഫ്രഞ്ച് ഓപ്പണ്‍, 2014ലെ യുഎസ് ഓപ്പണ്‍ കിരീടങ്ങളും നേടി.