ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ - ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍; ജോക്കോവിച്ചിനും മുന്നേറ്റം

By Web Team  |  First Published Jan 23, 2023, 6:13 PM IST

പുരുഷവിഭാഗത്തില്‍ മുന്‍ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തി. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 1-6, 2-6.


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. എറീല്‍ ബെഹര്‍ (ഉറുഗ്വെ)- മകോട്ടോ നിനോമിയ (ജപ്പാന്‍) സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 7-6 (11-9). ക്വാര്‍ട്ടില്‍ യെലേന  ഓസ്റ്റപെങ്കോ (ലാത്വിയ)- ഡേവിഡ് വേഗ ഹെര്‍ണാണ്ടസ് (സ്‌പെയ്ന്‍) സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ  എതിരാളി. നേരത്തെ, വനിതാ ഡബിള്‍സ് സാനിയ- അന്ന ഡാനിലിന (ഉസ്‌ബെക്കിസ്ഥാന്‍) സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

അതേസമയം, പുരുഷവിഭാഗത്തില്‍ മുന്‍ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തി. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 2-6, 1-6, 2-6. എന്നാല്‍ സ്പാനിഷ് താരം ബൗട്ടിസ്റ്റ് അഗട്ട് പുറത്തായി. അമേരിക്കയുടെ തോമി പോള്‍ 2-6, 6-4, 2-6, 5-7 എന്ന സ്‌കോറിനാണ് അഗട്ടിനെ തോല്‍പ്പിച്ചത്. റഷ്യന്‍ താരം ആേ്രന്ദ റുബ്ലേവും ക്വാര്‍ട്ടറില്‍ കടന്നു. ഡെന്‍മാര്‍ക്കിന്റെ ഹോള്‍ഗര്‍ റൂണയെ 6-3, 3-6, 6-3, 4-6, 7-6 (11-9) എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ജോക്കോവിച്ചാണ് റുബ്ലേവിന്റെ എതിരാളി. 

Latest Videos

undefined

വനിതകളില്‍ കരോളിന പ്ലിസ്‌കോവ ക്വാര്‍ട്ടറിലെത്തി. ചൈനയുടെ ഴാങ് ഷുയെ 6-0, 6-4 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. 12-ാം സീഡ് ബെലിന്‍ഡ ബെന്‍സിസ് പുറത്തായി. അര്യാന സബലെങ്കയ്‌ക്കെതിരായ മത്സരത്തില്‍ 7-5, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. നാലാം സീഡ് കരോലിന ഗാര്‍സിയക്കും ക്വാര്‍ട്ടറിലെത്താനായില്ല. പോളണ്ടിന്റെ മഗ്ദ ലിനെറ്റ് 7-6, 6-4 എന്ന സ്‌കോറിനാണ് ഗാര്‍സിയയെ തോല്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം മൂന്നാം സീഡ് ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഇറ്റലിയുടെ യാനിച്ച് സിന്നറെ അഞ്ച് സെറ്റ് നീണ്ട പോരിലാണ് സിറ്റ്‌സിപാസ് തോല്‍പ്പിച്ചത്. ആദ്യ രണ്ട സെറ്റ് 6-4, 6-4ന് സിറ്റ്‌സിപാസ് നേടിയിരുന്നു. അടുത്ത രണ്ട് സെറ്റ് 3-6, 4-6ന് സിന്നറും സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് സിറ്റ്‌സിപാസ് 6-3ന് നേടി.

ഐസിസിയുടെ ഈവര്‍ഷത്തെ വനിതാ ടീം; ഇന്ത്യയില്‍ നിന്ന് നാല് താരങ്ങള്‍, ഓസ്‌ട്രേലിയയില്‍ നിന്ന് മൂന്ന്

click me!