ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ സഖ്യം പുറത്ത്; ഇഗ സ്വിയറ്റെക്കും മടങ്ങി

By Web Team  |  First Published Jan 22, 2023, 4:38 PM IST

ബെല്‍ജിയന്‍- യുക്രെയ്ന്‍ ജോഡി അലിസണ്‍ വാന്‍ ഉട്വാന്‍ക്ക്- ആഞ്ചലിന കലിനിന സഖ്യത്തോടാണ് സാനിയ- അന്ന സഖ്യം തോറ്റത്. ആദ്യ സെറ്റില്‍ തന്നെ ഇരുവരും എതിരാളികളുടെ കരുത്തറിഞ്ഞു.


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- അന്ന ഡാനിലിന (ഉസ്‌ബെക്കിസ്ഥാന്‍) സഖ്യം രണ്ടാം റൗണ്ടില്‍ പുറത്ത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്തോ- ഉസ്‌ബെക്ക് സഖ്യത്തിന്റെ തോല്‍വി. 4-6, 6-4, 2-6. ഇനി മിക്‌സ്ഡ് ഡബിള്‍സില്‍ മാത്രമാണ് സാനിയയുടെ പ്രതീക്ഷ. അതേസമയം, ആറാം സീഡ് ഓഗര്‍ അലിയസിമെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി ലെഷേക്കയാണ് കനേഡിയന്‍ താരത്തെ തോല്‍പ്പിച്ചത്. 10-ാം ഹ്യൂബെര്‍ട്ട് ഹര്‍കാസിനും ക്വാര്‍ട്ടറിലെത്താനായില്ല. വനിതകളില്‍ ഒന്നാം സീഡ് ഇഗ സ്വിയറ്റെക് നാലാം റൗണ്ടില്‍ പുറത്തായി.

ബെല്‍ജിയന്‍- യുക്രെയ്ന്‍ ജോഡി അലിസണ്‍ വാന്‍ ഉട്വാന്‍ക്ക്- ആഞ്ചലിന കലിനിന സഖ്യത്തോടാണ് സാനിയ- അന്ന സഖ്യം തോറ്റത്. ആദ്യ സെറ്റില്‍ തന്നെ ഇരുവരും എതിരാളികളുടെ കരുത്തറിഞ്ഞു. 4-6ന് സെറ്റ് അറിയറവ് പറയേണ്ടി വന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ ഇരുവരും കളംപിടിച്ച്. അതേ സ്‌കറോറിന് രണ്ടാം സെറ്റ് ഇന്തോ- ഉസ്‌ബെക്ക് സഖ്യം സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ സാനിയ- അന്ന് സഖ്യത്തിന് പിടിച്ചുനില്‍ക്കാനായില്ല. 2-6ന് തകര്‍ന്ന് വീണു. ഇതോടെ മത്സരവും കൈവിട്ടു.

Latest Videos

undefined

കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണ് സാനിയ കളിക്കുന്നത്. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റോടെ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് 36കാരിയായ സാനിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസ് ഓപ്പണില്‍ കളിക്കാനിരുക്കുന്ന സാനിയക്ക് കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയും സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2022 സീസണോടെ കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നായിരുന്നു സാനിയ അന്ന് പറഞ്ഞത്. ഈ തീരുമാനം പിന്‍വലിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ സാനിയ തീരുമാനിച്ചത്.

സച്ചിനോ കോലിയോ മികച്ച ബാറ്റര്‍; ക്ലാസിക് മറുപടിയുമായി കപില്‍ ദേവ്

click me!