തിരക്കുപിടിച്ച മത്സരക്രമവും ട്രയൽസും; ബാഡ്‌മിന്‍റണ്‍ അസോസിയേഷനെതിരെ സൈന നെഹ്‌വാള്‍

By Web Team  |  First Published Apr 15, 2022, 5:30 PM IST

കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യാഡിനുമുള്ള ട്രയല്‍സ് ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് സംഘടിപ്പിക്കുന്നത്


ദില്ലി: ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യക്കെതിരെ (Badminton Association of India) രൂക്ഷ വിമർശനവുമായി സൈന നെഹ്‌വാള്‍ (Saina Nehwal). കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനുമുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാത്തത് അസോസിയേഷന്‍റെ മത്സരക്രമത്തിലെ അപാകത കാരണമാണെന്ന് സൈന പറഞ്ഞു. 

'യൂറോപ്പിൽ മൂന്നാഴ്‌ച ചെലവഴിക്കേണ്ട തനിക്ക് ഇതിന് ശേഷം രണ്ട് ഏഷ്യൻ ടൂർണമെന്‍റുകളിലും പങ്കെടുക്കണം. ഇത്രയും തിരക്കുപിടിച്ച മത്സരക്രമത്തിനിടയിൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ കഴിയില്ല. സീനിയർ താരമെന്ന നിലയിൽ എല്ലാ മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയില്ല. ഇത് അസോസിയേഷനെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും താൻ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും' സൈന നെഹ്‌വാള്‍ പറഞ്ഞു.

Latest Videos

undefined

മുപ്പത്തിരണ്ടുകാരിയായ സൈന നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണര്‍ പൂര്‍ത്തിയാക്കി ലണ്ടനില്‍ നിന്ന് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 20നാണ് ടൂര്‍ണമെന്‍റ് അവസാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യാഡിനുമുള്ള ട്രയല്‍സ് ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് സംഘടിപ്പിക്കുന്നത്. നിലവില്‍ സിംഗിള്‍സില്‍ ലോക 23-ാം നമ്പര്‍ റാങ്കുകാരിയാണ് സൈന. ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. 

സിഎസ്‌കെയ്‌ക്ക് കനത്ത പ്രഹരം, ദീപക് ചാഹര്‍ ഐപിഎല്ലില്‍ കളിക്കില്ല; കൊല്‍ക്കത്ത താരവും പരിക്കേറ്റ് പുറത്ത്

click me!