​ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിനെ സസ്പെൻ‍ഡ് ചെയ്യുമെന്ന് റെയിൽവെ

By Web Team  |  First Published May 24, 2021, 4:11 PM IST

സുശീലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഔദ്യോ​ഗിക ഉത്തരവ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നും റെയിൽവെ വ്യക്തമാക്കി. വടക്കൻ റെയിൽവെയിൽ സീനിയർ കമേർഷ്യൽ മാനേജരാണ് സുശീൽ കുമാർ.


ദില്ലി: ​യുവ ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിംപിക് ​ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡു ചെയ്യുമെന്ന് ഇന്ത്യൻ റെയിൽവെ. കൊലപാതകക്കേസിൽ സുശീലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചുവെന്നും താരത്തെ അടിയന്തരമായി സസ്പെൻഡു ചെയ്യുകയാണെന്നും വടക്കൻ റെയിൽവെ സിപിആർഒ ദീപക് കുമാർ പിടിഐയോട് പറഞ്ഞു.

സുശീലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഔദ്യോ​ഗിക ഉത്തരവ് അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങുമെന്നും റെയിൽവെ വ്യക്തമാക്കി. വടക്കൻ റെയിൽവെയിൽ സീനിയർ കമേർഷ്യൽ മാനേജരാണ് സുശീൽ കുമാർ. 2015 മുതൽ അഞ്ച് വർഷമായി ഡൽഹിയിൽ ഡപ്യൂട്ടേഷനിലായിരുന്ന സുശീലിന്റെ ഡപ്യൂട്ടേഷൻ നീട്ടാനുള്ള അപേക്ഷ കഴിഞ്ഞ വർഷം ഡൽഹി സർക്കാർ തള്ളിയിരുന്നു.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് പഞ്ചാബിൽ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ ‍ദില്ലി കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഒടുവിൽ പഞ്ചാബിൽ നിന്നാണ് സുശീൽ കുമാര്‍ അറസ്റ്റിലായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!