തിരിച്ചുവരവില്‍ ഫെഡറര്‍ക്ക് തോല്‍വി; ജനീവ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്ത്

By Web Team  |  First Published May 18, 2021, 10:05 PM IST

ജനീവ ഓപ്പണില്‍ സ്പാനിഷ് താരം പാബ്ലോ അഡുഹാറിനെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ തോല്‍വി. സ്‌കോര്‍ 4-6, 6-4, 4-6.


ജനീവ: ടെന്നിസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ജനീവ ഓപ്പണില്‍ സ്പാനിഷ് താരം പാബ്ലോ അഡുഹാറിനെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ തോല്‍വി. സ്‌കോര്‍ 4-6, 6-4, 4-6. 

മൂന്നാം സെറ്റില്‍ ഫെഡറര്‍ തുടക്കത്തില്‍ തന്നെ അഡുഹാറിന്റെ സെര്‍വ് ബ്രേക്ക് ചെയ്തു. 3-1ന് മുന്നിലായിരുന്നു ഫെഡറര്‍. പിന്നീട് 4-2നും മുന്നിലെത്തി. പിന്നീട് സ്വന്തം സെര്‍വില്‍ പോയിന്റ് നേടി അഡുഹാര്‍ 4-3ലെത്തിച്ചു. ഫെഡററുടെ അടുത്ത സെര്‍വ് ഭേദിച്ച താരം 4-4ന് ഒപ്പമെത്തി. പിന്നാലെ 5-4ലേക്ക ലീഡുയര്‍ത്തി. ഫെഡററുടെ അവസാന സെര്‍വും ഭേദിച്ച് അഡുഹാര്‍ ഗെയിം സ്വന്തമാക്കി. 

Latest Videos

കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തര്‍ ഓപ്പണിലാണ് ഫെഡറര്‍ കളിച്ചത്. പിന്നീട് കോര്‍ട്ടില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഫ്രഞ്ച് ഓപ്പണിലാണ് ഫെഡറര്‍ അടുത്തതായി കളിക്കുക. സ്പാനിഷ് താരത്തിനെതിരെ ഫെഡറര്‍ക്ക് ആദ്യ സെറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം സെറ്റില്‍ ഫെഡറര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി.

click me!